‘എന്‍ എം വിജയന്റെ കുടുംബത്തെ സംരക്ഷിക്കും’, വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട് കെ സുധാകരൻ

വിവാദങ്ങൾക്കിടെ ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻറെ വീട് സന്ദർശിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. നേരത്തെ KPCC ഉപസമിതിയുടെ നേതൃത്വത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണനും പ്രതിപക്ഷനേതാവും ഇവിടെയെത്തിയിരുന്നു. എൻ എം വിജയൻറെ കുടുംബത്തെ ഏറ്റെടുക്കുമെന്നും അവരെ സംരക്ഷിക്കുമെന്നും അത് കോൺഗ്രസിന്റെ ബാധ്യതയാണെന്നും കെ സുധാകരൻ കുടുംബാംഗങ്ങളെ കണ്ടതിന് ശേഷം പ്രതികരിച്ചു. കെപിസിസിയുടെ ഉപസമിതി ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നുണ്ടെന്നും റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം മാത്രമായിരിക്കും അതിൽ തുടർനടപടികൾ എടുക്കുകയെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ഏകദേശം പത്ത് മിനിറ്റോളം കുടുംബങ്ങളുമായി സംസാരിച്ചതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്.എൻ എം വിജയൻറെ മരണവുമായി ബന്ധപ്പെട്ട് കെ സുധാകരന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്താനിരിക്കുകയാണ്. വിജയൻ നൽകിയ കത്തുകളുമായി ബന്ധപ്പെട്ടാണ് മൊഴിയെടുക്കൽ നടക്കുക. അതേസമയം, ഡിസിസി പ്രസിഡന്‍റ് എൻഡി അപ്പച്ചൻ, മുൻ കോൺഗ്രസ് നേതാവ് കെ കെ ഗോപിനാഥൻ എന്നിവരെ ചോദ്യം ചെയ്യൽ ഇന്ന് പൂർത്തിയാകും. കേസിൽ ചോദ്യം ചെയ്യലിന്റെ ഭാഗമായി ഇരുവരെയും ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യാപ്രേരണാകുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. നാളെ ഐസി ബാലകൃഷ്ണൻ എംഎൽഎയും ചോദ്യം ചെയ്യലിന് ഹാജരായേക്കും

Leave a Reply

spot_img

Related articles

തിരുവനന്തപുരം ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ലമെല്ലാര്‍ കേരടോപ്ലാസ്റ്റി; ഒന്നര മാസത്തില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍

രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍...

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...