പാര്‍ട്ടിയില്‍ തുടരാനാണ് തീരുമാനം എന്ന് പാലക്കാട്ടെ സിപിഐഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍. തനിക്കുണ്ടായ വിഷമം പരിഹരിക്കാമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയും ഉന്നത നേതാക്കളും പറഞ്ഞു . പാര്‍ട്ടി നേതൃത്വത്തോട് സംസാരിച്ച് പ്രശ്നം പരിഹരിച്ചു. പാര്‍ട്ടിയുമായി സംസാരിച്ച കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയാന്‍ സാധിക്കില്ലെന്നും അബ്ദുള്‍ ഷുക്കൂര്‍ പറഞ്ഞു.
പാര്‍ട്ടിക്കൊപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെട്ടു. അത് ഉള്‍ക്കൊണ്ടാണ് തുടരാന്‍ തീരുമാനിച്ചത്. സരിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കും. സരിന് വേണ്ടി പോസ്റ്റര്‍ ഒട്ടിക്കാന്‍ മുന്നില്‍ ഉണ്ടായിരുന്നുവെന്നും അബ്ദുള്‍ ഷുക്കൂര്‍ പറഞ്ഞു.