സായുധസേന പതാക വിൽപനയുടെ ഉദ്ഘാടനം എൻ.സി.സി. കേഡറ്റുകളിൽ നിന്ന് പതാക വാങ്ങിക്കൊണ്ട് ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചു.സായുധസേനാപതാക വാങ്ങി സൈനിക ക്ഷേമ ബോർഡിന്റെ പതാകദിന ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യാൻ ജനങ്ങളോട് അദ്ദേഹം അഭ്യർത്ഥിച്ചു. വിമുക്തഭടന്മാരുടെയും ആശ്രിതരുടെയും ക്ഷേമത്തിനായാണ് ഈ തുക വിനിയോഗിക്കുക. ഡിസംബർ 7-നാണ് പതാകദിനം.കേരള രാജ് ഭവനിൽ നടന്ന ചടങ്ങിൽ സൈനിക ക്ഷേമ ഡയറക്ടർ-ഇൻചാർജ് റിട്ട. ക്യാപ്റ്റൻ ഷീബ രവി, അസിസ്റ്റന്റ് ഡയറക്ടർ ശ്രീ. ബിജു. കെ.ആർ, ലഫ്. കേണൽ ആർ. മുരളി എസ്എം, ശ്രീ ബൈജു, ശ്രീ രാജേഷ്, കെഡറ്റുമാരായ ശ്രീനന്ദ, ജിനു, അനന്തു, ശ്രീഹരി തുടങ്ങിയവർ പങ്കെടുത്തു.