ലേഡീസ് കമ്പാർട്ടുമെൻ്റിൽ യാത്ര ചെയ്തത് ചോദ്യം ചെയ്ത വനിത ടിടിഇക്ക് നേരെ കയ്യേറ്റ ശ്രമം; യാത്രക്കാരൻ പിടിയിൽ

തിരുവനന്തപുരം: ലേഡീസ് കമ്പാർട്ട്‌മെന്റിൽ യാത്ര ചെയ്തത് ചോദ്യം ചെയ്ത വനിത ടിടിഇക്ക് നേരെ കയ്യേറ്റ ശ്രമം. യാത്രക്കാരനെ ആര്‍പിഎഫ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട ചെന്നൈ മെയിൽ കൊല്ലം സ്‌റ്റേഷൻ കഴിഞ്ഞപ്പോഴാണ് സംഭവം.

പ്രതി ലേഡീസ് കമ്പാർട്ട്‌മെന്റിലാണ് ഇയാൾ യാത്ര ചെയ്തിരുന്നത്. പരാതിയെ തുടർന്ന് ടിടിഇ എത്തി ചോദ്യം ചെയ്തതോടെയാണ് കയ്യേറ്റമുണ്ടായത്.

കമ്പാർട്ട്‌മെന്റിൽ നിന്ന് മാറാൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറാകാതിരുന്ന യാത്രക്കാരൻ വനിത ടിടിഇയുമായി തർക്കിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തുവെന്നാണ് പരാതി.

ടിടിഇയുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്താനും ഇയാൾ ശ്രമിച്ചു. തുടർന്ന് കായംകുളത്ത് വച്ച് ആർപിഎഫ് എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇയാളെ കൊല്ലത്തെക്ക് കൊണ്ടുപോയി.

Leave a Reply

spot_img

Related articles

ഫാമിലി കൗണ്‍സിലര്‍ തസ്തിക ഒഴിവ്

ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് ഫാമിലി കൗണ്‍സിലര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ബി എ / ബി എസ് സി സൈക്കോളജി (മുഴുവന്‍ സമയം),...

ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇ ഡി റെയ്ഡ്

മോഹൻ ലാൽ ചിത്രമായ എംപുരാന്റെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിൻ്റെ റെയ്‌ഡ്. ഗോകുലം ഗോപാലന്റെ ചെന്നൈ കോടമ്പാക്കത്തെ ധനകാര്യ...

വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ല; എം.വി. ഗോവിന്ദൻ

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.കേസ് വീണ വിജയനും കമ്പനിയും ഏറ്റെടുക്കും.വഴിവിട്ട ഒരു...

എം എം മണിയുടെ ആരോഗ്യനില തൃപ്‌തികരം

സിപിഎം പാർട്ടി കോൺഗ്രസിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സിപിഎം നേതാവ് എംഎം മണിയുടെ ആരോഗ്യനില തൃപ്‌തികരം. മധുരയിലെ അപ്പോളോ ആശുപത്രിയിലാണ്...