കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്ക് യുവതിയുടെ മര്‍ദ്ദനം. ചെങ്ങന്നൂരില്‍ നിന്നും പെരിന്തല്‍മണ്ണയ്ക്ക് പോയ ബസിലെ ഡ്രൈവര്‍ ഷാജുവിനാണ് മര്‍ദ്ദനമേറ്റത്.
ഇരുചക്രവാഹന യാത്രക്കാരിയായ സ്ത്രീ മുഖത്ത് അടിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് 6.50 ന് അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിക്ക് സമീപമാണ് സംഭവം.
ബൈക്ക് ബസിന് മുന്നില്‍ നിര്‍ത്തിയ കാര്യം തിരക്കിയതിന് മുഖത്ത് അടിക്കുകയായിരുന്നുവെന്നും അഞ്ച് തവണ തുടര്‍ച്ചയായി മുഖത്ത് അടിച്ചുവെന്നും ഡ്രൈവര്‍ ആരോപിച്ചു. ഷാജു നല്‍കിയ പരാതിയില്‍ അങ്കമാലി പൊലീസ് കേസെടുത്തിട്ടുണ്ട്.
കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും ട്രിപ്പ് മുടങ്ങി 3,500 രൂപ കെഎസ്‌ആര്‍ടിസിക്ക് നഷ്ടം വരുത്തിയതിനുമാണ് കേസ്. എന്നാല്‍ ബസ് ബൈക്കിന് പിന്നില്‍ ഇടിച്ചെന്നും ഇതില്‍ പ്രകോപിതയായി പ്രതികരിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു.