ഐ ഫോണ്‍ 16 പ്രോ മാക്‌സ് ഫോണുകളുമായി ഡല്‍ഹി വിമാനത്താവളത്തില്‍ സ്ത്രീ പിടിയിൽ

ഐ ഫോണ്‍ 16 പ്രോ മാക്‌സ് ഫോണുകളുമായി എത്തിയ സ്ത്രീയെ ഡല്‍ഹി വിമാനത്താവളത്തില്‍ പിടികൂടി.

ബാഗില്‍ പൊതിഞ്ഞ നിലയിലായിരുന്ന 26 ഫോണുകള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ഐ ഫോണ്‍ 16 സീരീസിലെ ഉയര്‍ന്ന മോഡലാണ് പ്രോ മാക്‌സ്.

രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്ത്രീ പിടിയിലായത്. ഹോങ്കോങില്‍ നിന്നെത്തിയതാണ് സ്ത്രീ. ബാഗിനുള്ളിൽ ടിഷ്യു പേപ്പറില്‍ പൊതിഞ്ഞ നിലയിലായിരുന്നു ഫോണുകളെന്ന് അധികൃതര്‍ പറഞ്ഞു. 37 ലക്ഷത്തോളം വില വരും പിടിച്ചെടുത്ത ഫോണുകള്‍ക്കെന്നും കസ്റ്റംസ് അറിയിച്ചു.

കഴിഞ്ഞ മാസമാണ് ആപ്പിള്‍ ഐ ഫോണ്‍ 16 പുറത്തിറക്കിയത്. ഇന്ത്യയില്‍ പ്രോ മാക്‌സ് 256 ജിബി മോഡലിന് ഒന്നര ലക്ഷത്തോളം രൂപ വില വരുന്നുണ്ട്. ഹോങ്കോങിലെ വില വെച്ച് താരതമ്യം ചെയ്യുമ്പോള്‍ ഈ മോഡല്‍ ഫോണിന് ഏകദേശം 35000 രൂപയുടെ മാറ്റമുണ്ട്. സ്ത്രീയെ കസ്റ്റംസ് ആക്ട് പ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ ഇത്തരത്തിലുള്ള റാക്കറ്റിന്റെ ഭാഗമാണോ എന്ന സംശയത്തില്‍ കൂടുതല്‍ അന്വേഷണത്തിന് തുടക്കമിട്ടിട്ടുണ്ട്.

Leave a Reply

spot_img

Related articles

‘ബ്ലാക്ക് ലൈന്‍’ പുതിയ ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പ്

പ്രത്യേക മാനദണ്ഡങ്ങളൊന്നും കൂടാതെ പൊതുജനങ്ങള്‍ക്ക് Instant Loan വാഗ്ദാനം നല്‍കി തട്ടിപ്പു നടത്തുന്ന നിരവധി സംഘങ്ങള്‍ ഇന്ന് സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്.ബ്ലാക്ക് ലൈന്‍ എന്ന കമ്പനിയുടെ...

ബസ്സിൽ കഞ്ചാവ് കടത്തിയ യുപി സ്വദേശികൾ പിടിയിൽ

കണ്ണൂർ പാപ്പിനിശ്ശേരിയിൽ ബസ്സിൽ കഞ്ചാവ് കടത്തിയ യുപി സ്വദേശികൾ പിടിയിൽ. അഞ്ച് കിലോ കഞ്ചാവാണ് പിടികൂടിയത്.സുശീൽ കുമാർ, റാം രത്തൻ സഹിനി എന്നിവരാണ് പിടിയിലായത്.പാപ്പിനിശ്ശേരിയിൽ...

വാളയാർ ചെക്പോസ്റ്റിൽ എട്ട് കിലോഗ്രാം കഞ്ചാവ് പിടികൂടി

കോയമ്പത്തൂരിൽ നിന്ന് വരികയായിരുന്ന കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്ന കഞ്ചാവാണ് വാളയാറിലെ എക്സൈസ് ചെക് പോസ്റ്റിൽ വെച്ച് ഉദ്യോഗസ്ഥർ പിടികൂടിയത്.പശ്ചിമ ബംഗാൾ സ്വദേശിയാണ് ബസിൽ കഞ്ചാവ്...

കാണാതായ ആറുവയസുകാരനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം

തൃശൂർ കുഴൂരില്‍ കാണാതായ ആറുവയസുകാരനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലിസ്. സംഭവത്തില്‍ പ്രദേശവാസിയായ 20 കാരനെ പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കുഴൂര്‍...