യുവതിയെ കസേരയിൽ കെട്ടിയിട്ട് മോഷണം

പാലക്കാട് യുവതിയെ കസേരയിൽ കെട്ടിയിട്ട് മോഷണം.

പട്ടാമ്പി ആനക്കരയിൽ പട്ടാപ്പകൽ വീട്ടിനകത്ത് കയറിയ മോഷ്ടാവ് യുവതിയെ കസേരയിൽ കെട്ടിയിട്ട് സ്വർണാഭരണങ്ങൾ കവർന്നു.

വട്ടംകുളത്ത് വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് ജനങ്ങളെ ഭീതിയിലാക്കിയ കവർച്ച.

ചിറ്റഴിക്കുന്ന് വട്ടത്ത് അശോകന്റെ മരുമകൾ രേഷ്മയെയാണ് കസേരയിൽ കെട്ടിയിട്ട് ശരീരത്തിൽ ധരിച്ചതും ബാഗിൽ സൂക്ഷിച്ചിരുന്നതുമായ സ്വർണാഭരണങ്ങളും കവർന്നത്.

മരുമകൻ വിശാഖ് മുകളിലത്തെ മുറിയിൽ ഉറങ്ങുകയായിരുന്നു

അശോകൻ ആശുപത്രിയിൽ ചികിത്സയിലാണ്.

അമ്മ കുളിച്ചു കൊണ്ടിരിക്കെ അകത്തു കയറിയ മോഷ്ടാവ് രേഷ്മയെ കസേരയിൽ കെട്ടിയിട്ട് ആഭരണങ്ങൾ കവരുകയായിരുന്നു

15 പവനിലേറെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതാണ് പ്രാഥമിക വിവരം.

ഗ്ലൗസും മാസ്കും കണ്ണടയും ധരിച്ചാണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചത് അമ്മ കുളികഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് മരുമകളെ കസേരയിൽ കെട്ടിയിട്ട നിലയിൽ കണ്ടത്.

അതോടെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്.

Leave a Reply

spot_img

Related articles

വളപട്ടണത്തെ കവർച്ച; പ്രതി പിടിയിൽ

കണ്ണൂർ വളപട്ടണത്ത് അരി വ്യാപാരി അഷ്‌റഫിന്റെ വീട്ടിൽ നടന്ന കവർച്ചയിൽ പ്രതി പിടിയിൽ. അയൽവാസി ലിജീഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പണവും സ്വർണാഭരണങ്ങളും പ്രതിയുടെ വീട്ടിൽ...

പത്താംക്ലാസ് വിദ്യാർഥിനികൾക്ക് പീഡനം; രണ്ടു യുവാക്കള്‍ക്കെതിരേ പോക്സോ കേസ്

പത്താംക്ലാസ് വിദ്യാർഥിനികളെ പീഡിപ്പിച്ചതിന് രണ്ടു യുവാക്കള്‍ക്കെതിരേ പോക്സോ കേസ്. മറ്റു രണ്ടുപേർക്കെതിരേ രാത്രി വീട്ടില്‍ അതിക്രമിച്ചുകയറിയതിനും പോലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി 12 മണിയോടെയാണ്...

ഡിജിറ്റല്‍ അറസ്റ്റിലൂടെ നാല് കോടി രൂപ തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍

ഡിജിറ്റല്‍ അറസ്റ്റിലൂടെ നാല് കോടി രൂപ തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശി മിഷാബ്, മലപ്പുറം സ്വദേശി മുഹമ്മദ് മുഫസില്‍ എറണാകുളം സൈബര്‍ പൊലീസിന്റെ...

പെരുമ്പാവൂരിൽ ഭ‍ർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി

പെരുമ്പാവൂരിൽ അതിഥി തൊഴിലാളി ഭാര്യയെ കഴുത്തറുത്തു കൊന്നു. ബംഗാൾ കോളനിയിൽ താമസിക്കുന്ന 39 വയസുള്ള മാമണി ഛേത്രി ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് ഷിബ...