ഹരിത കര്‍മ്മ സേനയിലെ സ്ത്രീ തൊഴിലാളികള്‍:ഗവേഷണ പഠനത്തിന് വിഷയമാക്കുമെന്ന് വനിതാ കമ്മീഷന്‍

സംസ്ഥാനത്തെ ഹരിത കര്‍മ്മ സേനയിലെ സ്ത്രീ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഗവേഷണ പഠന വിഷയമാക്കാന്‍ കേരള വനിതാ കമ്മീഷന്‍ തീരുമാനിച്ചു. ഹരിത കര്‍മ്മ സേനയിലെ സ്ത്രീ തൊഴിലാളികള്‍ക്കായി സംഘടിപ്പിച്ച പബ്ലിക് ഹീയറിങ്ങിനിടെ വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ: പി സതിദേവിയാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത വര്‍ഷം നടത്തുന്ന ഗവേഷണളില്‍ മുഖ്യവിഷയങ്ങളില്‍ ഒന്ന് ഇതാവും.

തൈക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന പബ്ലിക് ഹിയറിംഗില്‍ 200 ഓളം സ്ത്രീ തൊഴിലാളികളാണ് പങ്കെടുത്തത്. വനിതാ കമ്മീഷന്‍ റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന നയിച്ച ചര്‍ച്ച മാലിന്യ മുക്ത കേരളം സൃഷ്ടിക്കുന്നതിനിടയില്‍ ഹരിതകര്‍മ്മ സേന നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ എത്രത്തോളം വലുതാണെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു. ഇതേ തുടര്‍ന്നാണ് ഇവരുടെ പ്രശ്‌നങ്ങള്‍ പ്രത്യേകം പഠിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചത്.

മാസവേതനം മുതല്‍ ആരോഗ്യ സുരക്ഷവരെ, സാമൂഹ്യ വിരുദ്ധരില്‍നിന്നും വന്യമൃഗങ്ങളില്‍നിന്നും നേരിടേണ്ടിവരുന്ന ആക്രമണങ്ങള്‍, മാലിന്യം സ്വീകരിക്കാന്‍ എത്തുന്നവര്‍ക്ക് വീട്ടുകാരില്‍നിന്നും നേരിടേണ്ടിവരുന്ന അധിക്ഷേപങ്ങള്‍, മാലിന്യം സൂക്ഷിക്കുന്നതിനുള്ള സ്ഥലം ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടും അവ മാറ്റുന്നതിനുള്ള ചെലവും, തുടങ്ങി നേരിടേണ്ടിവരുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍വരെ ചര്‍ച്ചയില്‍ വിഷയമായി. കഴിഞ്ഞ ദിവസം മൂന്നാറില്‍ മൂന്ന് തൊഴിലാളികള്‍ക്കാണ് കാട്ടാനയുടെ ആക്രമണം നേരിടേണ്ടിവന്നത്. ഒരാളുടെ നില ഇപ്പോഴും ഗുരുതരമാണ്.വീടുകളില്‍നിന്നും ശേഖരിക്കുന്ന മാലിന്യത്തില്‍ പാമ്പ് വരെ ഉണ്ടായ അനുഭവവും ചിലര്‍ വിവരിച്ചു. ജീവന് സുരക്ഷയില്ലാത്ത ജോലി ചെയ്യുന്ന തങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലക്കുറവും ആനുകൂല്യങ്ങള്‍ ഇല്ലായ്മയും ചിലര്‍ ചൂണ്ടിക്കാണിച്ചു. ചിക്തസാ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതിയും തങ്ങള്‍ക്കായി മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തണമെന്ന ആവശ്യവും അവര്‍ ഉന്നയിച്ചു. രാവിലെ 10 ന് ആരംഭിച്ച പബ്ലിക് ഹിയറിങ്ങ് ഉച്ചയ്ക്ക് 1.30 നാണ് അവസാനിച്ചത്.

Leave a Reply

spot_img

Related articles

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...

ദിവ്യയെ ക്ഷണിച്ചത് താനല്ല; ആരോപണം നിഷേധിച്ച് കണ്ണൂര്‍ കലക്ടര്‍

എഡിഎം നവീന്‍ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയെ ക്ഷണിച്ചത് താനല്ലെന്ന് ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്‍. യാത്രയയപ്പ്...

കൊമ്പൻ ചെറുശേരി രാജ ചരിഞ്ഞു

കൊമ്പൻ ചെറുശേരി രാജ ചരിഞ്ഞു. കടുത്തുരുത്തി വെള്ളാശേരി സ്വദേശി ചെറുശേരി ബിബിന്റെ ആനയാണു രാജ. 49 വയസുണ്ടായിരുന്നു.ഹൃദയസ്‌തംഭനമാണ് ആന ചരിയാൻ കാരണമെന്നാണു പ്രാഥമിക നിഗമനം. ആനയുടെ...

സ്വകാര്യ ചാനൽ വാർത്താ സംഘം സഞ്ചരിച്ച കാറിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു

സ്വകാര്യ ചാനൽ വാർത്താ സംഘം സഞ്ചരിച്ച കാറിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു.പാലക്കാട് പന്തലാംപാടം മേരിമാതാ ഹയർ സെക്കൻ്ററി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥികളായ മുഹമ്മദ്റോഷൻ,...