മധുരയിൽ നിര്‍ത്തിയിട്ട കാറില്‍ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തി 

മധുര : ദിണ്ടിഗല്‍ ജില്ലയില്‍ ദേശീയപാതയില്‍ നിര്‍ത്തിയിട്ട കാറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി.

പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് ആണ് നിര്‍ത്തിയിട്ടിരുന്ന കാറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

തിരുപ്പൂരിലെ സ്വകാര്യ മില്ലിലെ ജീവനക്കാരിയായ പ്രിന്‍സി എന്ന 27കാരിയുടേതാണ് മൃതദേഹമെന്ന് സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു.

സംഭവത്തില്‍ ദിവാകര്‍, ബന്ധുവായ ഇന്ദ്രകുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. 

സംഭവത്തെ കുറിച്ച് പൊലീസ് പറഞ്ഞത്: 

”പ്രിന്‍സിയും ദിവാകറും തമ്മില്‍ പ്രണയത്തിലായിരുന്നു.

എന്നാല്‍ ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് ബന്ധം ഉപേക്ഷിക്കാന്‍ ദിവാകര്‍ തീരുമാനിച്ചു.

ഇതിന്റെ ഭാഗമായി താന്‍ സമ്മാനമായി നല്‍കിയ ആഭരണങ്ങളും പണവും തിരികെ നല്‍കണമെന്ന് ദിവാകര്‍ പ്രിന്‍സിയോട് ആവശ്യപ്പെട്ടു.

എന്നാല്‍ പ്രിന്‍സി തയ്യാറായിരുന്നില്ല.

തുടര്‍ന്ന് ദിവാകര്‍ തിരുപ്പൂരിന് സമീപത്തെ പല്ലടമെന്ന സ്ഥലത്തേക്ക് പ്രിന്‍സിയെ വിളിച്ച് വരുത്തി കയര്‍ കൊണ്ട് കഴുത്ത് ഞെരിച്ച് കൊന്നു.” 

”തുടര്‍ന്ന് മൃതദേഹം ഉപേക്ഷിക്കാന്‍ ഇന്ദ്രകുമാറിന്റെ സഹായം തേടി.

പല്ലടത്ത് നിന്ന് കിലോ മീറ്റര്‍ അകലെ മധുരയ്ക്ക് സമീപമാണ് മൃതദേഹം സംസ്‌കരിക്കാന്‍ ഇരുവരും പദ്ധതിയിട്ടത്.

ഇന്ദ്രകുമാര്‍ മൃതദേഹവുമായി കാറിലും ദിവാകര്‍ ഇരുചക്രവാഹനത്തിലുമാണ് സ്ഥലത്തേക്ക് പുറപ്പെട്ടത്.

കൊടൈ റോഡില്‍ സമീപം വാഹനം നിര്‍ത്തി കുഴിയെടുക്കാന്‍ ഇരുവരും ആരംഭിച്ചപ്പോഴാണ് പട്രോളിംഗ് സംഘം സ്ഥലത്തെത്തിയത്.

വാഹനം കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.”

ഉടന്‍ തന്നെ പട്രോളിംഗ് സംഘം പ്രദേശത്തെ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു.

തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു.

ദിവാകറിനെയും ഇന്ദ്രകുമാറിനെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

Leave a Reply

spot_img

Related articles

നഴ്സ് ദമ്പതികളുടെ മരണം: പൊലീസ് റിപ്പോർട്ടിൽ നിർണായക കണ്ടെത്തൽ; യുവതിയുടേത് കൊലപാതകം

വ്യാഴാഴ്ച രാവിലെയാണ് കുവൈത്തിനെ നടുക്കിയ മലയാളി നഴ്സ് ദമ്പതികളുടെ മരണം പുറംലോകമറിയുന്നത്. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന് സമീപമുള്ള ഫ്‌ളാറ്റിലാണ് മലയാളി നഴ്സ് ദമ്പതികളെ...

കോട്ടയം ജില്ലയിൽ ആദ്യമായി ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

കോട്ടയം ജില്ലയിൽ ആദ്യമായി ഹൈബ്രിഡ് കഞ്ചാവ് പിടികൂടി ജില്ലാ പൊലീസിന്റെ ലഹരി വിരുദ്ധ സംഘം. മൂന്നാറിൽ റിസോർട്ട് നടത്തുന്ന താഴത്തങ്ങാടി സ്വദേശിയിൽ നിന്നാണ് 20...

ബിജെപി പ്രാദേശിക നേതാവിനെ വെടിവെച്ച്‌ കൊന്ന സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍

കണ്ണൂർ കൈതപ്രത്തെ ബിജെപി പ്രാദേശിക നേതാവിനെ വെടിവെച്ച്‌ കൊന്ന സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. കെ കെ രാധാകൃഷ്ണൻ കൊല്ലപ്പെട്ട സംഭവത്തിലാണ് ഭാര്യ വി വി...

കാസര്‍കോട് ഹോട്ടലുടമയുടെ വീട്ടില്‍ വൻ കഞ്ചാവ് വേട്ട

കാസര്‍കോട് ഉദുമ ബാര മുക്കുന്നോത്ത് ഹോട്ടലുടമയുടെ വീട്ടില്‍ നിന്ന് 11 കിലോഗ്രാം കഞ്ചാവ് പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് വീട്ടിൽ നിന്ന്...