വനിതാ ജം​ഗ്ഷൻ: ഏഴ് ലക്ഷം വനിതകൾ പങ്കാളികളായി

തിരുവനന്തപുരം; ജില്ലയിലെ 73 ​ഗ്രാമപഞ്ചായത്തുകളും നാല് മുനിസിപ്പാലിറ്റികളും വനിതാ ജം​ഗ്ഷൻ ​ഗംഭീരമായി ഏറ്റെടുത്തുവെന്നും ഏഴ് ലക്ഷം വനിതകൾ പരിപാടിയുടെ ഭാ​ഗമായെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സർക്കാർ ജോലിക്കാരായ വനിതകൾ കൂടുതലായി പങ്കെടുത്തു. ജില്ലാ വനിതാ ജം​ഗ്ഷന്റെ ഉദ്ഘാടനം ഫെബ്രുവരി 7ന് വൈകുന്നേര൦ 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ആരോ​ഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ആർ.ബിന്ദു, ജെ.ചിഞ്ചുറാണി, ഒ.എസ് അംബിക എംഎൽഎ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, ജില്ലാ കളക്ടർ അനുകുമാരി, നവകേരളം കർമ്മപദ്ധതി സ്റ്റേറ്റ് കോ ഓർഡിനേറ്റർ ടി.എൻ സീമ, കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ എന്നിവർ പങ്കെടുക്കും. തുടർന്ന് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കലാപരിപാടികൾ നടക്കും. രാത്രി നടത്തത്തോടെ ഈ വർഷത്തെ വനിതാ ജം​ഗ്ഷ൯പരിപാടികൾക്ക് സമാപിക്കുമെന്നു൦ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

നാളെ ജില്ലയിലെ വിവിധ സർക്കാർ വകുപ്പുകളിലെ വനിതാ ജീവനക്കാരുടെ കലാപരിപാടികൾ നടക്കും. ജില്ലാ കളക്ടർ അനുകുമാരി ഉദ്ഘാടനം ചെയ്യും.ഫെബ്രുവരി 6 ന്കോപ്പറേഷൻ സംഘടിപ്പിക്കുന്ന വിവിധ കലാപരിപാടികൾ നടക്കും. സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി ഡയറക്ടർ പ്രൊഫ.എ.ജി ഒലീന ഉദ്ഘാടനം നിർവ്വഹിക്കും.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...