ഓംലറ്റും പഴവും തൊണ്ടയിൽ കുടുങ്ങി തൊഴിലാളി മരിച്ചു.കാസർഗോഡ് ബദിയഡുക്ക ചുള്ളിക്കാന സ്വദേശിയും ബാറഡുക്കയിൽ താമസക്കാരനുമായ വിശാന്തി ഡിസൂസ (52) ആണ് മരിച്ചത്. വൈകിട്ട് വീടിനടുത്തുള്ള തട്ടുകടയിൽനിന്ന് ഓംലറ്റും പഴവും കഴിക്കുന്നതിനിടെ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സം ഉണ്ടാകുകയും കുഴഞ്ഞുവീഴുകയുമായിരുന്നു.കാസർഗോഡ് ജനറൽ ആസ്‌പത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.ബേളകട്ടത്തങ്ങാടിയിലെ വെൽഡിങ് സ്ഥാപനത്തിലെ തൊഴിലാളിയാണ്. അച്ഛൻ: പരേതനായ പൊക്കറായിൽ ഡിസൂസ. അമ്മ: ലില്ലി ഡിസൂസ. അവിവാഹിതനാണ്. ബദിയഡുക്ക പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

