ഹരിതകര്‍മ്മ സേനാംഗങ്ങളുടെ പ്രവര്‍ത്തനസമയം ക്രമീകരിച്ചു

അതിശ്കതമായ വേനല്‍ച്ചൂടിന്റെ പശ്ചാത്തലത്തില്‍ മാലിന്യസംസ്‌കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹരിതകര്‍മ്മ സേനാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

വാതില്‍പ്പടി ശേശഖരണം രാവിലെ 11 മണിവരെയും വൈകുന്നേരം 3 മണിക്ക് ശേഷവുമായി ക്രമീകരിക്കാനാണ് നിര്‍ദ്ദേശം.

വാതില്‍പ്പടി ശേഖരണത്തിന് പോകുന്ന ഹരിതകര്‍മസേനാംഗങ്ങള്‍ ആവശ്യത്തിന് കുടിവെള്ളം, ഒ.ആര്‍.എസ് പാക്കറ്റുകള്‍, സൂര്യരശ്മിയെ തടയുന്നതിന് പുരട്ടുന്ന സണ്‍സ്‌ക്രീന്‍ ലോഷനുകള്‍ എന്നിവ കരുതാം.

അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ പരുത്തി വസ്ത്രങ്ങള്‍, കുട, തൊപ്പി, പാദരക്ഷകള്‍ എന്നിവ ഉപയോഗിക്കുക.

ആവശ്യമെങ്കില്‍ യൂണിഫോമിന്റെ കട്ടി കൂടിയ ഓവര്‍ കോട്ടുകള്‍ ഒഴിവാക്കാം.

വാതില്‍പ്പടി ശേഖരണം നടത്തുന്ന വേളയില്‍ വിശ്രമിക്കുന്നതിന് തദ്ദേശസ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളോ സ്ഥാപനങ്ങളോ ഉപയോഗിക്കാം.

കുടിവെള്ളം വീടുകളിലും സ്ഥാപനങ്ങളിലും ലഭ്യമാക്കാന്‍ സംവിധാനമൊരുക്കുന്നതിന് തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ ശുചിത്വമിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ അറിയിച്ചു.

Leave a Reply

spot_img

Related articles

ആശുപത്രിയുടെ ലൈസൻസ് ജില്ലാ മെഡിക്കൽ ഓഫീസർ റദ്ദാക്കി

വയറിലെ കൊഴുപ്പ്നീക്കാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയമായ യുവതി ഗുരുതരാവസ്ഥയിലായ സംഭവത്തിൽ ആശുപത്രിയുടെ ലൈസൻസ് തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ റദ്ദാക്കി. ആരോഗ്യവകുപ്പിൻ്റെ വ്യവസ്ഥകൾ പാലിക്കാഞ്ഞതിനാണ് ആക്കുളം...

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം മാറ്റിയ സംഭവം; അന്വേഷണം ജീവനക്കാരിലേക്ക്

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം മാറ്റിയ സംഭവത്തിൽ അന്വേഷണം ജീവനക്കാരിലേക്ക്. സ്ട്രോങ്റൂമിൽ സൂക്ഷിച്ചിരുന്ന 13 പവൻ സ്വർണമാണ് മണലിൽ കണ്ടെത്തിയത്.ഇതിൽ സംശയിക്കുന്ന 8...

പാതിവില തട്ടിപ്പ് കേസ്, മുഖ്യപ്രതി കെ എൻ ആനന്ദ്കുമാർ നൽകിയ ഹർജി ഇന്ന് ഹൈക്കോടതിയിൽ

പാതിവില തട്ടിപ്പ് കേസിൽ മുഖ്യപ്രതി കെ എൻ ആനന്ദ്കുമാർ നൽകിയ ഹർജി ഇന്ന് ഹൈക്കോടതിയിൽ. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളും ഒരുമിച്ച്...

കാട്ടാനയാക്രമണത്തിൽ വീട് തകർന്നു; ഒരാൾക്ക് പരിക്ക്

മലയാറ്റൂർ ഇല്ലിത്തോട്ടിൽ കാട്ടാനയാക്രമണത്തിൽ വീട് തകർന്നു; ഒരാൾക്ക് പരിക്ക്.മലയാറ്റൂർ ഇല്ലിത്തോട് വാട്ടർടാങ്ക് റോഡിൽ താമസിക്കുന്ന പുലയരുകുടി വീട്ടിൽ ശശീന്ദ്രന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്....