ലോകകപ്പ്: എട്ട് ഗോളുകളുമായി ലയണൽ മെസിക്ക് ഒപ്പമെത്തി കിലിയൻ എംബാപ്പെ

2026 ലോകകപ്പ് ഫുട്ബോളിൽ ആവേശകരമായ ഗോൾവേട്ടയുമായി അർജന്റീനയുടെ ലയണൽ മെസിയും ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയും.ടൂർണമെന്റിൽ ഇരുതാരങ്ങളും ഇതിനകം 8 ഗോളുകൾ വീതം സ്വന്തമാക്കി കഴിഞ്ഞു.
അർജന്റീനയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളിലും തൊട്ടടുത്ത നോക്കൗട്ട് റൗണ്ടുകളിലുമായി മികച്ച ഫോമിലാണ് മെസി ഗോളുകൾ അടിച്ചുകൂട്ടിയത്. അതേസമയം, ഫ്രാൻസിന്റെ ഗ്രൂപ്പ് ഘട്ടത്തിലും തുടർന്നുള്ള നിർണായക ക്വാർട്ടർ ഫൈനൽ, വരെയുള്ള മത്സരങ്ങളിലുമാണ് എംബാപ്പെ തന്റെ 8 ഗോളുകൾ പൂർത്തിയാക്കിയത്.ഇരുതാരങ്ങളുടെയും ഗോൾ നേട്ടത്തിന്റെ വിശദാംശങ്ങൾ താഴെ നൽകുന്നു:

കിലിയൻ എംബാപ്പെ (ഫ്രാൻസ്)

ഗ്രൂപ്പ് മത്സരങ്ങളിലും റൗണ്ട് ഓഫ് 16, ക്വാർട്ടർ ഫൈനൽ , എന്നിവടങ്ങളിലുമായി എംബാപ്പെ തന്റെ ഗോൾ വേട്ട തുടർന്നു.

സെനഗലിനെതിരെ നേടിയ ഇരട്ട ഗോളുകളോടെയാണ് താരം ഈ ലോകകപ്പിൽ വരവറിയിച്ചത്.

സെനഗൽ (ഗ്രൂപ്പ് ഘട്ടം): 2 ഗോളുകൾ

ഗ്രൂപ്പ് ഘട്ടത്തിലെ ബാക്കി മത്സരങ്ങൾ: 4 ഗോളുകൾ

പരാഗ്വേ (റൗണ്ട് ഓഫ് 16): 1 ഗോൾ

മൊറോക്കോ (ക്വാർട്ടർ ഫൈനൽ):1 ഗോൾ

ആകെ ഗോളുകൾ: 8

ലയണൽ മെസി (അർജന്റീന)

ഗ്രൂപ്പ് ഘട്ടത്തിലും റൗണ്ട് ഓഫ് 32, റൗണ്ട് ഓഫ് 16 മത്സരങ്ങളിലുമായി നാല് കളികളിൽ നിന്നാണ് മെസി 8 ഗോളുകൾ നേടിയത്. അൾജീരിയക്കെതിരായ മത്സരത്തിലെ ഹാട്രിക്കോടെയായിരുന്നു മെസിയുടെ തകർപ്പൻ തുടക്കം.

അൾജീരിയ (ഗ്രൂപ്പ് ഘട്ടം): 3 ഗോളുകൾ

ഓസ്ട്രിയ (ഗ്രൂപ്പ് ഘട്ടം):2 ഗോളുകൾ

ജോർദാൻ (ഗ്രൂപ്പ് ഘട്ടം): 1 ഗോൾ

കേപ്പ് വെർഡെ (റൗണ്ട് ഓഫ് 32): 1 ഗോൾ

ഈജിപ്ത് (റൗണ്ട് ഓഫ് 16): 1 ഗോൾ

ആകെ ഗോളുകൾ : 8

ടൂർണമെന്റ് അതിന്റെ അവസാന ഘട്ടങ്ങളിലേക്ക് കടക്കുമ്പോൾ, ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിൽ മെസിയും എംബാപ്പെയും തമ്മിലുള്ള മത്സരം വരും ദിവസങ്ങളിൽ കൂടുതൽ ആവേശകരമാകുമെന്നുറപ്പാണ്.

Leave a Reply

spot_img

Related articles

ലോകകപ്പ്: ഫ്രാൻസ് സെമിയിൽ

ലോകകപ്പ് ഫുട്ബോളിൽ ഫ്രാൻസ് സെമിയിൽ; ക്വാർട്ടർ ഫൈനലിൽ മൊറോക്കോയേ തോല്പിച്ചത് എതിരില്ലാത്ത രണ്ട് ഗോളിന്.ആദ്യ പകുതിയിൽ പെനാൽറ്റി കിക്ക് നഷ്ടമാക്കി കിലിയൻ എംബപെ ....

ബൽജിയം ക്വാർട്ടറിൽ

പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് അമേരിക്കയെ തകര്‍ത്തെറിഞ്ഞ് ബെല്‍ജിയം ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. ബെല്‍ജിയത്തിന്റെ ക്ലീന്‍ ഫുട്‌ബോളിന് മുന്നില്‍ പ്രധാന ആതിഥേയരായ അമേരിക്ക...

പോർച്ചുഗൽ പുറത്ത്

ലോകകപ്പിൽ നിന്ന് ബ്രസീലിന് പിന്നാലെ പോർച്ചുഗലും പുറത്ത്. സ്പെയിനിനോട് (1-0) പരാജയപ്പെട്ടാണ് പോർച്ചുഗൽ പുറത്തായത്.ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സ്പെയിന്റെ വിജയം.രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിൽ...

ലോകകപ്പിലെ പ്രീ ക്വാർട്ടർ ചിത്രം തെളിഞ്ഞു

ലോകകപ്പിലെ പ്രീ ക്വാർട്ടർ ചിത്രം തെളിഞ്ഞു.ഫ്രാൻസിന് പരാഗ്വായ് ആണ് എതിരാളികള്‍. കഴിഞ്ഞവർഷം നടന്ന നടന്ന നേഷൻസ് ലീഗ് ഫൈനലില്‍ സ്പെയ്നിനെ തകർത്ത ആത്മവിശ്വാസവുമായാണ് പോർച്ചുഗല്‍...