ലോകകപ്പ് : ബെല്‍ജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകർത്ത് സ്പെയിൻ സെമിയില്‍

ലോകകപ്പ് ഫുട്ബോൾ : ബെല്‍ജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകർത്ത് സ്പെയിൻ സെമി ഫൈനലില്‍ പ്രവേശിച്ചു.അവസാന നിമിഷങ്ങളില്‍ സൂപ്പർ സബ്ബായി ഇറങ്ങി സ്പെയിനായി വിജയഗോള്‍ നേടിയ മിഖേല്‍ മെറിനോയാണ് ടീമിനെ സെമിയിലേക്ക് നയിച്ചത്. നേരത്തെ പോർച്ചുഗലിനെതിരായ മത്സരത്തിലും താരം വിജയഗോള്‍ നേടിയിരുന്നു. സെമി ഫൈനലില്‍ ഫ്രാൻസാണ് സ്പെയിന്റെ എതിരാളികള്‍. യൂറോ 2024 സെമി ഫൈനലിന്റെ ആവർത്തനമായിരിക്കും ഈ മത്സരം. 2010 ല്‍ ലോകകപ്പ് കിരീടം നേടിയതിന് ശേഷം സ്പെയിൻ ആദ്യമായാണ് ലോകകപ്പിന്റെ സെമി ഫൈനലില്‍ എത്തുന്നത്.

ആവേശകരമായ മത്സരത്തിന്റെ ആദ്യ പകുതിയില്‍ മുപ്പതാം മിനിറ്റില്‍ മിഡ്ഫീല്‍ഡർ ഫാബിയൻ റൂയിസിലൂടെ സ്പെയിനാണ് ആദ്യം ലീഡ് എടുത്തത്. എന്നാല്‍ മികച്ച പോരാട്ടം പുറത്തെടുത്ത ബെല്‍ജിയം നാല്‍പ്പതാം മിനിറ്റില്‍ ഫോർവേഡ് ചാള്‍സ് ഡി കെറ്റെലറെയുടെ മനോഹരമായ ഹെഡ്ഡറിലൂടെ സമനില പിടിച്ചു.ഈ ഗോളോടെ ലോകകപ്പുകളില്‍ ഗോള്‍ വഴങ്ങാതെ 649 മിനിറ്റുകള്‍ പിന്നിട്ട സ്പെയിന്റെ ലോക റെക്കോർഡ് റണ്‍ അവസാനിച്ചു.

രണ്ടാം പകുതിയില്‍ എഴുപത്തിയൊന്നാം മിനിറ്റില്‍ ബെല്‍ജിയത്തിന്റെ ഇതിഹാസ ഗോള്‍കീപ്പർ തിബോ കോർട്ടുവ പരിക്ക് മൂലം കളം വിട്ടത് അവർക്ക് വലിയ തിരിച്ചടിയായി. പകരക്കാരനായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സെനെ ലാമൻസ് ഗോള്‍വലയ്ക്ക് മുന്നിലെത്തി. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയിരിക്കെ എണ്‍പത്തിയെട്ടാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ മിഖേല്‍ മെറിനോ സ്പെയിന്റെ വിജയഗോള്‍ നേടി.കുബാർസിയുടെ ലോങ് റേഞ്ച് ഷോട്ട് ബെല്‍ജിയം പകരക്കാരൻ ഗോള്‍കീപ്പർ ലാമൻസ് തടുക്കുന്നതില്‍ വരുത്തിയ പിഴവില്‍ നിന്നുള്ള റീബൗണ്ടിലൂടെയാണ് മെറിനോ ഗോള്‍ വലയിലാക്കിയത്. ഇഞ്ചുറി ടൈമില്‍ സമനില പിടിക്കാനുള്ള മികച്ച അവസരം ബെല്‍ജിയത്തിന് ലഭിച്ചെങ്കിലും അലക്സിസ് സെയ്‌ലെമേക്കേഴ്‌സിന്റെ ക്രോസ് സ്പെയിൻ പ്രതിരോധം ഹെഡ്ഡ് ചെയ്ത് ഒഴിവാക്കുകയായിരുന്നു.സെമിയിൽ ഫ്രാൻസ് ആണ് സ്പെയിനിൻ്റെ എതിരാളികൾ.

Leave a Reply

spot_img

Related articles

ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം

ഗാലെയിൽ നടന്ന ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം. 372 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്ക അഞ്ചാം ദിനം...

കാബോ വെർഡെ ഇന്ത്യൻ മണ്ണിൽ പന്തുതട്ടാനെത്തുന്നു; മത്സരം സെപ്റ്റംബർ 30നും ഒക്ടോബർ 6നും ഇടയിൽ

കഴിഞ്ഞ ഫുട്ബോൾ ലോകകപ്പിലെ ഫേവറിറ്റുകളായിരുന്ന കാബോ വെർഡെ ഇന്ത്യൻ മണ്ണിൽ പന്തുതട്ടാനെത്തുമെന്ന് സൂചന. സെപ്റ്റംബർ 30നും ഒക്ടോബർ 6നും ഇടയിലായിരിക്കും ഇന്ത്യ-കാബോ വെർഡെ മത്സരം...

കേരള കോളേജ് സ്പോർട്സ് ലീഗ് – വോളിബോൾ 2026 ന് ഇന്ന് തുടക്കം

കായിക-യുവജനകാര്യ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും ഖേലോ ഇന്ത്യ പദ്ധതിയുമായി കൈകോർത്തുകൊണ്ട് സംഘടിപ്പിക്കുന്ന കേരള കോളേജ് സ്പോർട്സ് ലീഗ് – വോളിബോൾ മത്സരങ്ങൾക്ക് ഇന്ന്...

വിരമിക്കൽ സൂചന നൽകി ക്രിസ്‌റ്റ്യാനോ റൊണാൾഡോ

വിരമിക്കൽ സൂചന നൽകി ക്രിസ്‌റ്റ്യാനോ റൊണാൾഡോ. അടുത്ത വർഷത്തോടെ പ്രഫഷനൽ ഫുട്ബോൾ മതിയാക്കാൻ ആലോചിക്കുന്നതായി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. വോഗ് മാസികയ്ക്കു...