ലോക വൃക്ക ദിനം

വൃക്കകളുടെ ആരോഗ്യത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും അതിൻ്റെ സാധാരണ പ്രവർത്തനത്തെ ബാധിക്കുന്ന വിവിധ രോഗങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും മാർച്ച് രണ്ടാമത്തെ വ്യാഴാഴ്ച ലോക വൃക്ക ദിനം ആചരിക്കുന്നു.

ഈ വർഷം, മാർച്ച് 14 നാണ് ദിനം ആചരിക്കുന്നത്.

വൃക്കകളുടെ പ്രവർത്തനം നിലനിർത്തുന്നതിനും നിർണായക അവയവത്തിന് കൂടുതൽ കേടുപാടുകൾ സംഭവിക്കാതിരിക്കുന്നതിനും നന്നായി തയ്യാറാക്കിയ വൃക്ക ഭക്ഷണക്രമം അത്യാവശ്യമാണ്.

വൃക്കരോഗമുള്ളവർ അവരുടെ ഭക്ഷണക്രമം നിരീക്ഷിക്കുകയും സോഡിയം, പൊട്ടാസ്യം എന്നിവയുടെ കുറഞ്ഞ ഭക്ഷണക്രമം സ്വീകരിക്കുകയും വേണം.

നട്ടെല്ലുള്ള എല്ലാ ജീവികളിലും ഉള്ള ആന്തരികഅവയവമാണ് കരള്‍. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണിത്.

വയറിനു മുകളില്‍ വലതുവശത്തായി വാരിയെല്ലുകള്‍ക്കു താഴെയാണ് കരളിന്‍റെ സ്ഥാനം.

ചുവപ്പും ബ്രൗണും കലര്‍ന്ന നിറമാണ് കരളിന്. മനുഷ്യന്‍റെ കരളിന് ഏതാണ്ട് ഒന്നര കിലോഗ്രാം ഭാരമുണ്ടാകും.

ഏതുസമയത്തും കരളില്‍ അരലിറ്ററോളം രക്തമുണ്ടായിരിക്കും.

കരളിന്‍റെ പ്രത്യേകത

നല്ല സഹനശേഷിയും പുനരുജ്ജീവനശേഷിയുമുള്ള അവയവമാണ് കരള്‍.

മുക്കാല്‍ഭാഗത്തോളം നശിച്ചുകഴിഞ്ഞാലും മുഴുവന്‍ പ്രവര്‍ത്തനങ്ങളും തടസ്സമില്ലാതെ കരള്‍ നടത്തിക്കൊണ്ടേയിരിക്കും.

കരളിന്‍റെ കുറച്ചുഭാഗം മുറിച്ചുമാറ്റിയാലും കരള്‍ വീണ്ടും വളര്‍ന്നുവരും.

സ്ഥാനം കൊണ്ടും ധര്‍മ്മം കൊണ്ടും ശരീരത്തിലെ മിക്ക പ്രവര്‍ത്തനങ്ങളെയും സഹായിക്കുന്നത് കരളാണ്.

കരളിന്‍റെ പ്രവര്‍ത്തനം തകരാറിലായാല്‍ അതായത് അതിനെന്തെങ്കിലും അസുഖം ബാധിച്ചാല്‍ ശരീരത്തിലെ മറ്റ് പ്രവര്‍ത്തനങ്ങളെയും അത് ബാധിക്കും.

രോഗബാധിതമായാലും എല്ലാ ധര്‍മ്മങ്ങളും പരമാവധി നിര്‍വ്വഹിക്കാന്‍ കരള്‍ നന്നായി ശ്രമിക്കുകയും ചെയ്യും.

പിടിച്ചുനില്‍ക്കാനുള്ള ശേഷി ഈ അവയവത്തിന് വളരെ കൂടുതലാണ്.

കരളിന്‍റെ പ്രധാന ധര്‍മ്മങ്ങള്‍

കരളിന് അഞ്ഞൂറോളം ധര്‍മ്മങ്ങള്‍ ദിവസവും നിര്‍വ്വഹിക്കാനുണ്ട്.

ഇവയില്‍ പ്രധാനപ്പെട്ടവ പറയാം. കരള്‍ ദഹനത്തിനാവശ്യമായ സ്രവങ്ങളുണ്ടാക്കുന്നു.

ശരീരത്തിനുവേണ്ട കൊളസ്ട്രോള്‍ ഉല്‍പ്പാദിപ്പിക്കുന്നു.

എണ്‍പതു ശതമാനം കൊളസ്ട്രോളും കരളാണ് നിര്‍മ്മിക്കുന്നത്.

രക്തത്തിലെ ഗ്ലൂക്കോസ് നില സംതുലനം ചെയ്യുന്നു.

ചില അമിനോആസിഡുകള്‍ ഉണ്ടാക്കുന്നു.

രക്തത്തിലെ വിഷവസ്തുക്കളെ അരിച്ചുമാറ്റുന്നു.

രക്തത്തിലെ അമോണിയയെ യൂറിയയാക്കുന്നു.

ചില വിറ്റാമിനുകളും ധാതുക്കളും ശേഖരിച്ചുവെയ്ക്കുന്നു.

ഗ്ലൂക്കോസിനെ ഗ്ലൈക്കോജനാക്കി മാറ്റുന്നു.

ശരീരത്തിന് സ്വാഭാവികമായ പ്രതിരോധശേഷി നല്‍കുന്നതിലും കരളിന് പ്രധാന പങ്കുണ്ട്.

ബൈല്‍രസം

ദഹനത്തെ സഹായിക്കുന്ന ബൈല്‍ എന്ന രസമുണ്ടാക്കുന്നത് കരളാണ്.

പച്ചയും മഞ്ഞയും കലര്‍ന്ന കൊഴുത്ത ദ്രാവകമാണ് ബൈല്‍.

കരള്‍ നിര്‍മ്മിക്കുന്ന ഈ രസം പിത്തസഞ്ചിയിലാണ് ശേഖരിക്കപ്പെടുന്നത്.

ഭക്ഷണത്തിലെ കൊഴുപ്പിനെ ദഹിപ്പിക്കാന്‍ ബൈല്‍ ഉപയോഗിക്കപ്പെടുന്നു.

കേടായാല്‍ മൊത്തം പ്രശ്നം

ശരീരത്തിലെ ഏതാണ്ട് മിക്ക പ്രവര്‍ത്തനങ്ങളിലും കരള്‍ പങ്കുവഹിക്കുന്നതുകൊണ്ട് കരളിന് സംഭവിക്കുന്ന തകരാറ് ശരീരത്തെ മൊത്തത്തില്‍ ബാധിക്കും.

ക്ഷീണം, വിശപ്പില്ലായ്മ, ഛര്‍ദ്ദി, അടിവയര്‍വേദന, തൊലിക്കും കണ്ണുകള്‍ക്കും മഞ്ഞനിറം തുടങ്ങിയവയാണ് കരളിന്‍റെ രോഗലക്ഷണങ്ങള്‍.

കരളിന്‍റെ രോഗം ഗുരുതരമായാല്‍ ശരീരത്തില്‍ വിഷാംശം കൂടുകയും ചിലപ്പോള്‍ രോഗി അബോധാവസ്ഥയിലാവുകയും ചെയ്യും.

കരളിനെ സംബന്ധിക്കുന്ന മെഡിക്കല്‍വാക്കുകള്‍ ഹെപ്പറ്റോ, ഹെപ്പറ്റിക് എന്നിവയിലാണ് തുടങ്ങുന്നത്.

ഈ വാക്കുകളുടെ ഉത്ഭവം കരള്‍ എന്ന അര്‍ത്ഥമുള്ള ഹെപ്പര്‍ എന്ന ഗ്രീക്ക് വാക്കില്‍ നിന്നാണ്.

വിഷാംശങ്ങള്‍ നീക്കം ചെയ്യുന്നു

ശരീരത്തിലെ രക്തം മുഴുവന്‍ കരളിലൂടെ കടന്നുപോകുന്നുണ്ട്.

രക്തത്തില്‍ എന്തെങ്കിലും വിഷാംശം അടങ്ങിയിട്ടുണ്ടെങ്കില്‍ കരള്‍ അവയെ നീക്കം ചെയ്യുന്നു.

നശിച്ച കോശങ്ങള്‍, പഴയ ഹോര്‍മോണ്‍, മരുന്നിലെ വിഷാംശങ്ങള്‍, പ്രോട്ടീന്‍ തുടങ്ങിയവയെയെല്ലാം കരള്‍ അരിച്ച് നീക്കുന്നു.

കരളിന് കേടുസംഭവിക്കുമ്പോള്‍ ഈ പ്രവര്‍ത്തനം നിന്നുപോകുന്നതുകൊണ്ടാണ് ശരീരത്തില്‍ വിഷാംശം വര്‍ദ്ധിക്കുന്നത്.

ഊര്‍ജ്ജദാതാവ്

ആഹാരത്തിലെ കാര്‍ബോഹൈഡ്രേറ്റുകളില്‍ നിന്നാണ് ശരീരത്തിനാവശ്യമായ ഊര്‍ജ്ജം ലഭിക്കുന്നത്.

ഈ കാര്‍ബോഹൈഡ്രേറ്റുകള്‍ കരളില്‍വെച്ച് ഗ്ലൂക്കോസായി മാറുകയും ഊര്‍ജ്ജം പ്രദാനം ചെയ്യുകയും ചെയ്യുന്നു.

ആവശ്യത്തില്‍ കൂടുതലുള്ള ഗ്ലൂക്കോസ് ഗ്ലൈക്കോജനായി ‘സ്റ്റോക്ക്’ ചെയ്യപ്പെടുന്നു.

ശരീരത്തിന് പെട്ടെന്ന് കൂടുതല്‍ ഊര്‍ജ്ജം ആവശ്യമായി വരുമ്പോള്‍ കരളില്‍ ശേഖരിക്കപ്പെട്ട ഗ്ലൈക്കോജന്‍ ഗ്ലൂക്കോസായി മാറുന്നു.

ഈ ഗ്ലൂക്കോസിനെ ശരീരം ഊര്‍ജ്ജമാക്കി മാറ്റിയെടുക്കുന്നു.

കരളിന് രോഗം ബാധിച്ചാല്‍ ഗ്ലൈക്കോജന്‍ ശരിയായി ശേഖരിക്കപ്പെടുകയുമില്ല, ശരീരത്തിന് ക്ഷീണമനുഭവപ്പെടുകയും ചെയ്യും.

ആരോഗ്യമുള്ള കരള്‍

നല്ല ജീവിതശൈലി പാലിച്ചാല്‍ കരളിനെ ആരോഗ്യമുള്ളതാക്കി നിലനിര്‍ത്താവുന്നതാണ്.

മദ്യപാനവും ലഹരിപദാര്‍ത്ഥങ്ങളും ഉപേക്ഷിക്കുക, പോഷകമടങ്ങിയ ആഹാരം ദിവസവും കഴിക്കുക, വ്യായാമങ്ങള്‍ ദിനചര്യയില്‍ ഉള്‍പ്പെടുത്തുക, ടെന്‍ഷന്‍ കുറയ്ക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍തന്നെ കരളിനെ ‘ഹെല്‍ത്തി’ ആയി സൂക്ഷിക്കാവുന്നതാണ്.

—-റ്റി. എസ്. രാജശ്രീ

Leave a Reply

spot_img

Related articles

കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം

കണ്ണൂർ പേരാവൂരില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.കല്ലേരിമലയിലാണ് സംഭവം. കെഎസ്‌ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ പേരാവൂര്‍...

യാക്കോബായ – ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പളളികള്‍ ബലംപ്രയോഗിച്ച്‌ ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ബലപ്രയോഗത്തിലൂടെ പളളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന്...

ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി

ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴക്കെടുതിയില്‍ തമിഴ്‌നാട് തിരുവണ്ണാമലൈ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി.അഞ്ച് കുട്ടികളടക്കം ഏഴ് പേരാണ് മണ്ണിനടിയിലായത്. മണിക്കൂറുകള്‍ നീണ്ട...

കെ-റെയിൽ ഡിപിആർ പുതുക്കി സമർപ്പിക്കാൻ കെആർഡിസിഎൽ-ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര റെയിൽ മന്ത്രാലയം

ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. കെആർഡിസിഎൽ സിൽവർലൈൻ പദ്ധതിയുടെ...