ഫ്രാൻസിലെ നിന്ന് രണ്ട് സുഹൃത്തുക്കളായ നിക്കോളാസ് ബറിയോസ്സും ഡേവിഡ് പേറൂവും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബൈസൈക്കിൾ നിർമ്മിച്ച് ഗിന്നസ്സിൽ ഇടം നേടി.
ബൈസൈക്കിളിന് അവർ ‘സ്റ്റാർ ബൈക്ക്’ എന്നാണ് പേര് നൽകിയത്. സൈക്കിളിന് പൊക്കം 25 അടി 5 ഇഞ്ച്.
മുമ്പുള്ള റെക്കോർഡുകളിൽ വെച്ച് ഏറ്റവും ഉയരം കൂടിയ ബൈസൈക്കിളിനേക്കാൾ വെറും ഒരു അടി 2 ഇഞ്ചിൻ്റെ വ്യത്യാസത്തിലാണ് ഗിന്നസിൽ കയറിയത്.
ആകാശം മുട്ടെ പൊക്കമുള്ള ഈ ബൈസൈക്കിളിന്റെ ഉത്ഭവം പബ്ബിൽ ഉണ്ടായ സംസാരത്തെ തുടർന്നാണ്.
ഇതിനു വേണ്ടി ആ രണ്ട് സുഹൃത്തുക്കൾ ചിലവഴിച്ചത് നീണ്ട 5 വർഷങ്ങളാണ്.
ഇതിൽ ബൈസൈക്കിളിന്റെ കൺസ്ട്രക്ഷന് വേണ്ടി തന്നെ അവർ രണ്ടുവർഷം ചിലവാക്കി.
ഇതിനെ തുടർന്ന് നിരവധി വെല്ലുവിളികൾ നേരിട്ടതിനുശേഷമാണ് അവർ ഗിന്നസ്സിൽ ഇടം നേടുന്നത്.
ഗിന്നസ്സ് വേൾഡ് റെക്കോർഡ് അനുസരിച്ച് മിഷേലിൻ ഇതിൻറെ ടയറുകൾ അവർക്ക് സമ്മാനിച്ചത് സൗജന്യമായാണ്.
ഈ ബൈസിക്കിൾ ടെസ്റ്റ് ചെയ്യുന്നതിനായി ആദ്യം ഡേവിഡ് ഇതിനെ 100 മീറ്റർ ദൂരത്തിൽ ആണ് ഓടിച്ചുനോക്കുന്നത്.
നിക്കോളാസ് പറഞ്ഞത് “ഈ ബൈസൈക്കിളിൻ്റെ വേഗത ആണ് ഇതിൻ്റെ നിലനിൽപ്പ്” എന്നാണ്.
ഇത് ഉണ്ടാക്കിയിരിക്കുന്നത് തടി, സ്റ്റീൽ, ലോഹസങ്കരം എന്നിവയിൽ നിന്നാണ്.
നിക്കോളാസ് പറഞ്ഞു,”എൻ്റെ ലോകത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിനു തന്നെ ഈ കണ്ടുപിടിത്തത്തിലൂടെ ഒരു മാറ്റം വന്നു. ഞാനൊരു അന്തർമുഖൻ ആയിരുന്നു. എന്നാൽ ഇതിനുശേഷം എൻ്റെ കോൺഫിഡൻസ് വളരെയധികം കൂടി. എന്തും ചെയ്യാം എന്നുള്ള ഒരു ധൈര്യം ഇപ്പോൾ ഉണ്ട്.”
ലോകം ഇനി കാത്തിരിക്കുന്നത് അടുത്തതായി ഇവർ കണ്ടുപിടിക്കാൻ ശ്രമിക്കുന്ന ലോകത്തിലെ ഏറ്റവും ചെറിയ ബൈസൈക്കിളിനു വേണ്ടിയാണ്.
ഇതിൻ്റെ പേരിൽ ഇപ്പോഴുള്ള റെക്കോർഡ് 8.4 cm ആണ്. അതായത് സൂപ്പർ ബൈക്കുകളെക്കാളും ഏകദേശം 100 മടങ്ങ് ചെറുത്.