റിട്ടൺ ആന്റ് ഡയറക്ടഡ് ബൈ ഗോഡ്

സണ്ണി വെയ്ൻ, സൈജു കുറുപ്പ്, അപർണ്ണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
സൈജു കുറുപ്പ് അവതരിപ്പിക്കുന്ന, നെട്ടൂരാൻ ഫിലിംസിന്റെ ബാനറിൽ സനൂബ് കെ യൂസഫ് നിർമ്മിച്ച” റിട്ടൺ ആന്റ് ഡയറക്ടഡ്ബൈ ഗോഡ് “എന്നചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത നടൻ ദുൽക്കർ സൽമാൻ റിലീസ് ചെയ്തു.

നവാഗതനായ ഫെബി ജോർജ്ജ് സ്റ്റോൺ ഫീൽഡ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ബിബിൻ ജോർജ്, അഭിഷേക് രവീന്ദ്രൻ , വൈശാഖ് വിജയൻ, ചെമ്പിൽ അശോകൻ, നീന കുറുപ്പ്, മണികണ്ഠൻ പട്ടാമ്പി, ജോളി ചിറയത്, ബാബു ജോസ്, ഓസ്റ്റിൻ ഡാൻ, ദിനേശ് പ്രഭാകർ, ബാലാജി ശർമ്മ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

അജയ് ഫ്രാൻസിസ്ജോർജ്ജ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു.

ജോമോൻ ജോൺ, ലിന്റോ ദേവസ്യ, റോഷൻ മാത്യു എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.

കോ പ്രൊഡ്യൂസർ-തോമസ് ജോസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സിബി ജോർജ്ജ് സിആർഇ,

സംഗീതം-ഷാൻ റഹ്മാൻ,പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്,എഡിറ്റർ- അഭിഷേക് ജി.എ.

കല-ജിതിൻ ബാബു,മേക്കപ്പ്-കിരൺ രാജ്, വസ്ത്രലങ്കാരം-സമീറ സനീഷ്,

പോസ്റ്റർ ഡിസൈൻ- ഫെബിൻ ഷാഹുൽ,വിഎഫ്എക്സ്-സന്ദീപ് ഫ്രാഡിയൻ, സ്റ്റിൽസ്-റിഷ്ലാൽ

ഉണ്ണികൃഷ്ണൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-റിയാസ് ബഷീർ, ഗ്രാഷ് പി ജി,

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സനൂപ് ചങ്ങനാശ്ശേരി.

“റോയി”എന്ന ചിത്രത്തിനു ശേഷം സനൂബ് കെ യൂസഫ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമായ” റിട്ടൺ ആന്റ് ഡയറക്ടഡ് ബൈ ഗോഡ് ” ഉടൻ പ്രദർശനത്തിനെത്തും.

പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

spot_img

Related articles

എമ്പുരാൻ വ്യാജ പതിപ്പ്; നിരീക്ഷണം ശക്തമാക്കി സൈബർ പൊലീസ്

എമ്പുരാൻ വ്യാജ പതിപ്പില്‍ നിരീക്ഷണം ശക്തമാക്കി സൈബർ പൊലീസ്. വെബ് സൈറ്റുകളില്‍ നിന്ന് വ്യാജപതിപ്പ് പൊലീസ് നീക്കം ചെയ്തു. ഡൗണ്‍ലോഡ് ചെയ്താലും നടപടിയെന്ന് പൊലീസ്...

മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ സംസ്കാരം നാളെ

ഇന്നലെ അന്തരിച്ച പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ സംസ്കാരം നാളെ നടക്കും. ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ തൃപ്പൂണിത്തുറ പൊതുശ്‌മശാനത്തിലാകും സംസ്കാര ചടങ്ങുകൾ നടക്കുക.ഭൗതിക...

മലയാളത്തിന്‍റെ പ്രിയനടന്‍ മമ്മൂട്ടി ഷൂട്ടിംഗിന് അവധി നൽകി വിശ്രമത്തില്‍

മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടി ഷൂട്ടിംഗിന് അവധി നൽകി വിശ്രമത്തില്‍.ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ഇന്ന് മുതൽ അദ്ദേഹം ചികിത്സയ്ക്കു വിധേയനായി തുടങ്ങും. അഞ്ചു ദിവസത്തെ പ്രോട്ടോണ്‍...

അരവിന്ദം നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ കോട്ടയത്ത്

തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഈ മാസം 14, 15, 16 തീയതികളിൽ കോട്ടയത്ത് പ്രമുഖ സിനിമാ സംവിധായകനായ ജി. അരവിന്ദന്റെ സ്മരണാർത്ഥം അരവിന്ദം...