ഡബ്ല്യുഡബ്ല്യുഇ ഇതിഹാസം ഹൾക്ക് ഹോഗൻ അന്തരിച്ചു. 71 വയസായിരുന്നു.ഫ്ലോറിഡയിലെ വീട്ടിൽ ഹൃദയാഘാതം മൂലം വ്യാഴാഴ്‌ച പുലർച്ചെയാണു അന്ത്യം. 6 ഡബ്ല്യുഡബ്ല്യുഇ ചാംപ്യൻഷിപ്പുകളിലെ ജേതാവാണ്. ഹോഗൻ മരണശയ്യയിലാണെന്ന റിപ്പോർട്ടുകൾ ഏതാനും ആഴ്ചകളായി പ്രചരിക്കുന്നുണ്ടായിരുന്നു.ഡബ്ല്യുഡബ്ല്യുഇ ഹാൾ ഓഫ് ഫെയിമിൽ 2005 ൽ ഇടം നേടി. വംശീയ വിദ്വേഷ പ്രസ്താവനയുടെ പേരിൽ ഇടക്കാലത്ത് പുറത്താക്കപ്പെട്ടു. 2024 ലെ റിപ്പബ്ലിക്കൻ നാഷനൽ കൺവൻഷനിലുൾപ്പെടെ താരമായി. 1982 ൽ ‘റോക്കി’യിലൂടെ സിനിമയിലുമെത്തി.

