സർക്കാർ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്

സർക്കാർ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ യുവ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഗാസിയാബാദ് സ്വദേശികളായ വികാസ് ത്യാഗി (35), ഭാര്യ അമിത എന്നിവരാണ് പിടിയിലായത്. നിരവധിപ്പേരെ ഇവ‍ർ കബളിപ്പിച്ചിട്ടുള്ളതായി ബുധനാഴ്ച പൊലീസ് അറിയിച്ചു.

പിടിയിലാവാതിരിക്കാൻ കഴിഞ്ഞ ആറു മാസമായി നിരന്തരം വിലാസങ്ങളും രേഖകളും മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു ഇരുവരും.

നേരത്തെ ലക്ഷ്മി നഗർ പൊലീസ് സ്റ്റേഷനിൽ ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ പല സ്ഥലങ്ങളിൽ മാറിമാറി താമസിച്ച് അന്വേഷണ ഉദ്യോഗസ്ഥരെ കബളിപ്പിച്ചുകൊണ്ടിരുന്നതിനാൽ പിടികൂടാൻ സാധിച്ചിരുന്നില്ല.

കഴിഞ്ഞ പത്താം തീയ്യതിയാണ് ഇവരുടെ ഇപ്പോഴത്തെ താമസ സ്ഥലം സംബന്ധിച്ച ചില വിവരങ്ങൾ പൊലീസുകാർക്ക് ലഭിച്ചത്.

ഗാസിയാബാദിലെ ഗോവിന്ദ് പുരം എന്ന സ്ഥലത്ത് വാടകയ്ക്ക് എടുത്ത അപ്പാർട്ട്മെന്റിൽ കഴിഞ്ഞുവരികയായിരുന്നു ഇരുവരും.

രഹസ്യമായി നിരീക്ഷിച്ച് ഉറപ്പാക്കിയ ശേഷം പൊലീസ് കഴിഞ്ഞ ദിവസം ഇവിടെ റെയ്ഡ് നടത്തി ഇരുവരെയും അറസ്റ്റ് ചെയ്തു.

സർക്കാർ ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ആളുകളെ സമീപിച്ചിരുന്നതായും ഇതിന്റെ പേരിൽ കബളിപ്പിച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലിൽ ഇരുവരും പൊലീസിനോട് സമ്മതിച്ചു.

Leave a Reply

spot_img

Related articles

പബ്ലിക് ടോയ്‌ലറ്റ് സമുച്ചയം തകർത്ത് മോഷണം: പ്രതി പിടിയിൽ

ആലപ്പുഴ ബീച്ചിൽ നഗരസഭ പണിത പബ്ലിക് ടോയ്‌ലറ്റ് സമുച്ചയം ഉദ്ഘാടനത്തിന് മുമ്പ് തകർത്ത് മോഷണം നടത്തിയ പ്രതി പൊലീസ് പിടിയിൽ. തിരുവനന്തപുരം വള്ളക്കടവ് കൊച്ചുതോപ്പിൽ ടി...

യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

കൊല്ലം പുത്തൂര്‍ വല്ലഭന്‍കരയില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു.എസ്‌എന്‍ പുരം സ്വദേശിനിയായ ശാരുവാണ് കൊല്ലപ്പെട്ടത്. യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ലാലുമോന്‍ ആത്മഹത്യ ചെയ്തു....

കഞ്ചാവുമായി യുവാവ് പിടിയിൽ

കായംകുളം വള്ളികുന്നത്ത് ഏഴ് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.കാഞ്ഞിരംത്തുമൂട് മേലാത്തറ കോളനിയിൽ കഞ്ചാവ് വിൽപ്പന നടത്തിയ വള്ളികുന്നം കടുവിനാൽ സുമേഷ് ഭവനത്തിൽ സുമേഷ്കുമാറിനെ(47) ആണ്...

ആലുവയിൽ ജിം ട്രെയിനർ വെട്ടേറ്റ് മരിച്ചു

ആലുവയിൽ ജിം ട്രെയിനറെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ചുണങ്ങംവേലി കെ പി ജിമ്മിലെ ട്രെയിനർ സാബിത്ത് (35) ആണ് കൊല്ലപ്പെട്ടത്. വി കെ സി...