നഴ്സിംഗ് വിദ്യാർത്ഥിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ

അടുപ്പത്തിലായിരുന്ന കാലത്ത് ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും കൈക്കലാക്കിയ നഗ്ന വീഡിയോകള്‍ പിതാവിനും സഹോദരനും അയച്ചുകൊടുക്കുകയും അതുപറഞ്ഞു ഭീഷണിപ്പെടുത്തി യുവതിയെ ബലാല്‍സംഗം ചെയ്യുകയും ചെയ്ത കേസില്‍ യുവാവിനെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു.തിരുവല്ല കുറ്റപ്പുഴ മുത്തൂര്‍ മനോജ് ഭവനില്‍ മിഥുന്‍ രമേഷ് (21) ആണ് പിടിയിലായത്.

മാന്നാര്‍ സ്വദേശിയായ നഴ്സിങ് വിദ്യാര്‍ഥിനിയാണ് പീഡനത്തിന് ഇരയായത്. കേരളത്തിന് പുറത്തുള്ള ഹോട്ടലില്‍ വച്ചാണ് പീഡിപ്പിച്ചത്. പ്രണയത്തിലായിരുന്ന സമയത്ത് യുവതിയുടെ നഗ്നദൃശ്യങ്ങള്‍ ഇയാള്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഇത് യുവതിയുടെ പിതാവിനും സഹോദരനും വാട്സാപ്പിലൂടെ അയച്ചുകൊടുത്തു. ഇതിലൊന്ന് ഇവരുടെ വീടിന്റെ കുളിമുറിയില്‍ വച്ചുള്ളതാണെന്ന് തിരിച്ചറിഞ്ഞു. ഭീഷണിക്ക് വഴങ്ങാതിരുന്ന യുവതിയെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

വെക്കേഷന് നാട്ടിലേക്ക് തിരിച്ച യുവതിയെ ഭീഷണിപ്പെടുത്തി വെള്ളിയാഴ്ചയാണ് ഒരു ഹോട്ടലില്‍ എത്തിച്ച്‌ വീണ്ടും പീഡിപ്പിച്ചത്. ഇതു സംബന്ധിച്ച്‌ യുവതിയുടെ മാതാവ് നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.ഫോണ്‍ ലൊക്കേഷന്‍ മനസിലാക്കിയ അന്വേഷണസംഘം മാവേലിക്കര പുല്ലാരിമംഗലത്തെ മാതാവിന്റെ സഹോദരിയുടെ വാടക വീട്ടില്‍ നിന്നുമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.പരിശോധനയിൽ പ്രതിയുടെ ഫോണിൽ നിന്നും നഗ്നദൃശ്യങ്ങള്‍ കണ്ടെടുത്തു. ബലാല്‍സംഗത്തിനും, ഐടി നിയമത്തിലെ വകുപ്പുകള്‍ പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു.

Leave a Reply

spot_img

Related articles

വയനാട് വെള്ളമുണ്ടയിൽ യുപി സ്വദേശിയെ കൊന്ന് ബാഗിലാക്കി ഉപേക്ഷിക്കാൻ ശ്രമം

വയനാട് വെള്ളമുണ്ടയിൽ യുപി സ്വദേശിയെ കൊന്ന് ബാഗിലാക്കി ഉപേക്ഷിക്കാൻ ശ്രമം. മുഖീബ് (25) ആണ് കൊല്ലപ്പെട്ടത്. പ്രതി മുഹമ്മദ് ആരിഫ് (38)നെ പൊലീസ് കസ്റ്റഡിയിലെടുത്തു....

ആലപ്പുഴയിൽ വീടിന് തീ പിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ച സംഭവം; മകന്‍ കസ്റ്റഡിയില്‍

മാന്നാറിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ച സംഭവത്തിൽ മകൻ വിജയനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളാണ് വീടിന് തീ വെച്ചതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹങ്ങൾ...

ചോറ്റാനിക്കരയിലെ പോക്സോ അതിജീവിത മരിച്ചു

ചോറ്റാനിക്കരയിലെ പോക്സോ അതിജീവിത മരിച്ചു. സുഹൃത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആറു ദിവസമാണ് അതിജീവിത വെന്റിലേറ്ററിൽ...

ഹൗസ് ബോട്ടിലെ വിനോദ സഞ്ചാരികളെ ആക്രമിച്ച ശേഷം ഒളിവിൽപ്പോയ പ്രതികൾ അറസ്റ്റിൽ

ആലപ്പുഴയിൽ ഹൗസ് ബോട്ടിലെ വിനോദ സഞ്ചാരികളെ ആക്രമിച്ച ശേഷം ഒളിവിൽപ്പോയ പ്രതികൾ അറസ്റ്റിൽ.കൈനകരി കായലിൽ പറമ്പ് വീട്ടിൽ വിഷ്ണു (33), കൈനകരി തോട്ടുവാത്തല വട്ടത്തറ...