വിവാഹമോചനം നേടിയതിന്റെ സന്തോഷത്തിൽ പാലിൽ കുളിച്ച് യുവാവ്.അസമിലെ നൽബാരി ജില്ലയിലാണ് സംഭവം. മണിക് അലി എന്ന യുവാവ് ഭാര്യയുമായുള്ള ബന്ധം വേർപ്പെടുത്തിയതിന് ശേഷം പാലിൽ കുളിച്ച് ആഘോഷമാക്കിയത്. സംഭവത്തിന്റെ വിഡിയോ സാമൂഹ്യമാധ്യമങ്ങളിലും വൈറലാണ്.തൻ്റെ ഭാര്യ രണ്ടു തവണ തന്നെ ഉപേക്ഷിച്ച് പോയിരുന്നുവെന്നും പ്രായപൂർത്തിയാകാത്ത മകളെ കരുതിയാണ് അവർ രണ്ടുതവണയും തിരിച്ചുവന്നതെന്നും മണിക് അലി പറയുന്ന വിഡിയോയിൽ പറയുന്നുണ്ട്. ‘ഇന്ന് മുതൽ ഞാൻ സ്വതന്ത്രനാണ്’ എന്ന് അലി വിഡിയോയിൽ പറയുന്നുണ്ട്. ഭാര്യ രണ്ടുതവണ ഒളിച്ചോടിയെന്നും പ്രായപൂർത്തിയാകാത്ത മകളുടെ പേരിൽ രണ്ടുതവണയും തിരിച്ചുവരാൻ അവരെ പ്രേരിപ്പിച്ചെന്നാണ് ബോറോലിയാപാര നിവാസിയായ യുവാവ് പറയുന്നത്. ദാമ്പത്യ ജീവിതത്തിൽ പ്രശ്‌നങ്ങൾ രൂക്ഷമായതോടെയാണ് ദമ്പതികൾ വിവാഹമോചനത്തിനായി നിയമപരമായ മാർഗം സ്വീകരിച്ചത്. ഇരുവരുടെയും സമ്മതപ്രകാരം കോടതി ഇവർക്ക് വിവാഹ മോചനം നൽകുകയായിരുന്നു. വിവാഹമോചന, ലഭിച്ചെന്ന വിവരം അറിഞ്ഞതോടെയാണ് മണിക് ഇതൊരു ആഘോഷമാക്കാൻ തീരുമാനിച്ചത്. നാല് ബക്കറ്റുകളിലായി നിറച്ച 40 ലിറ്റർ പാലുകൊണ്ട് കുളി ആഘോഷമാക്കിയത്.

