മദ്യം നൽകിയശേഷം ആസിഡ് ഒഴിച്ചതിനെ തുടർന്ന് പൊള്ളലേറ്റ യുവാവ് മരിച്ചു

വനത്തിലെത്തിച്ച് മദ്യം നൽകിയശേഷം ആസിഡ് ഒഴിച്ചതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

കോട്ടയം പള്ളിക്കത്തോട് ആനിക്കാട് മുക്കാലി പാണാമ്പടം വീട്ടിൽ സുമിത്ത് പി കെ (30) ആണ് മരിച്ചത്.

ഏപ്രിൽ 13ന് ഉണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുമിത്ത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

ഇന്നലെ രാത്രി 11:30 യോടു കൂടിയാണ് മരണം സംഭവിച്ചത്.

വിഷയത്തിൽ നേരത്തെ മണിമല പോലീസ് കേസെടുത്ത് രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.

കേസിൽ അറസ്റ്റിലായ ഇടുക്കി അയ്യപ്പൻകോവിൽ പരപ്പ് ഭാഗത്ത്, വെട്ടു കുഴിയിൽ വീട്ടിൽ (കൊടുങ്ങൂർ എസ്.ബി.ഐക്ക് സമീപം വാടകയ്ക്ക് താമസം) സാബു ദേവസ്യ (40), കൊടുങ്ങൂർ പാണപുഴ ഭാഗത്ത് പടന്നമാക്കൽ വീട്ടിൽ (കൊടുങ്ങൂർ എസ്.ബി.ഐക്ക് സമീപം വാടകയ്ക്ക് താമസം) പ്രസീദ്. ജി ( രാജു – 52) എന്നിവർ നിലവിൽ റിമാൻഡിൽ കഴിയുകയാണ്.

ഒരുമിച്ച് വാടകയ്ക്ക് താമസിച്ചിരുന്ന ഇരുവരും ചേർന്ന് വാഴൂർ സുമിത്തിനെ പൊന്തമ്പുഴ വനത്തിൽ എത്തിച്ച് മദ്യം നൽകിയ ശേഷം മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു.

മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഇൻവെസ്റ്റ് പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം പോലീസ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. സംസ്കാരം പിന്നീട്.

Leave a Reply

spot_img

Related articles

ആറും എട്ടും വയസുളള കുട്ടികളെ ക്രൂരമായി ദേഹോപദ്രവം ഏല്‍പ്പിച്ച മാതാവിനെതിരെ കേസെടുത്തു

മണ്ണന്തല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആറും എട്ടും വയസുളള കുട്ടികളെ ക്രൂരമായി ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചട്ടുകം ഉപയോഗിച്ച്‌ പൊളളലേല്‍പിക്കുകയും ചെയ്ത സംഭവത്തില്‍ ഐ.ടി എന്‍ജിനീയറായ...

പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

പോലീസ് ഉദ്യോഗസ്ഥനെ സമൂഹ മാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ജഷീര്‍...

വളപട്ടണത്തെ കവർച്ച; പ്രതി പിടിയിൽ

കണ്ണൂർ വളപട്ടണത്ത് അരി വ്യാപാരി അഷ്‌റഫിന്റെ വീട്ടിൽ നടന്ന കവർച്ചയിൽ പ്രതി പിടിയിൽ. അയൽവാസി ലിജീഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പണവും സ്വർണാഭരണങ്ങളും പ്രതിയുടെ വീട്ടിൽ...

പത്താംക്ലാസ് വിദ്യാർഥിനികൾക്ക് പീഡനം; രണ്ടു യുവാക്കള്‍ക്കെതിരേ പോക്സോ കേസ്

പത്താംക്ലാസ് വിദ്യാർഥിനികളെ പീഡിപ്പിച്ചതിന് രണ്ടു യുവാക്കള്‍ക്കെതിരേ പോക്സോ കേസ്. മറ്റു രണ്ടുപേർക്കെതിരേ രാത്രി വീട്ടില്‍ അതിക്രമിച്ചുകയറിയതിനും പോലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി 12 മണിയോടെയാണ്...