ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ കത്തിക്കുത്തില്‍ യുവാവ് മരിച്ചു.
അഞ്ചുപേർക്ക് പരിക്കേറ്റു.
ഇരിങ്ങാലക്കുട മൂർക്കനാട് ശിവക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിനിടെയാണ് സംഭവം.
അരിമ്ബൂർ വെളൂത്തൂർ ദേശത്ത് ചുള്ളിപ്പറമ്ബില്‍ അക്ഷയ് (21) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം.
ആനന്ദപുരം സ്വദേശി കൊല്ലപറമ്ബില്‍ സഹില്‍, മൂർക്കനാട് സ്വദേശി കരിക്കപറമ്ബില്‍ പ്രജിത്ത്, കൊടകര സ്വദേശി മഞ്ചേരി വീട്ടില്‍ മനോജ്, ആനന്ദപുരം സ്വദേശി പൊന്നിയത്ത് വീട്ടില്‍ സന്തോഷ്, തൊട്ടിപ്പാള്‍ നെടുമ്ബാള്‍ സ്വദേശി മണ്ണൂർ വീട്ടില്‍ നിഖില്‍ എന്നിവർക്ക് പരിക്കേറ്റു.
മാപ്രാണം ലാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ തൃശ്ശൂർ എലൈറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഉത്സവത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടിന് പിന്നാലെ ആലുംപറമ്ബില്‍ വെച്ചായിരുന്നു സംഭവം.
രണ്ടുസംഘങ്ങളായി തിരിഞ്ഞുണ്ടായ സംഘർഷത്തിനിടയിലാണ് കത്തികൊണ്ടുള്ള ആക്രമണം ഉണ്ടായത്.
മരണപ്പെട്ട അക്ഷയ്ക്ക് നെഞ്ചിനോട് ചേർന്നാണ് കുത്തേറ്റത്.
രണ്ടുമാസം മുമ്ബ് മൂർക്കനാട് പ്രദേശത്ത് ഫുട്ബോള്‍ ടൂർണ്ണമെന്റിനിടെ ഉണ്ടായ തർക്കത്തിന്റെ തുടർച്ചയാണ് സംഭവമെന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു.