കളമശ്ശേരിയിൽ ബൈക്ക് മെട്രോ തൂണിൽ ഇടിച്ച് യുവാവ് മരിച്ചു.മലപ്പുറം സ്വദേശി 25 വയസ്സുള്ള മുഹമ്മദ് മുസ്തഫയാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടേമുക്കാലോട് കൂടിയാണ് അപകടമുണ്ടായത്. എറണാകുളം ഭാഗത്ത് നിന്നും ആലുവ ഭാഗത്തേക്ക് പോവുകയായിരുന്ന ഇരുചക്രവാഹനമാണ് അപകടത്തിൽപ്പെട്ടത്. യുവാവിനെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അപകടത്തിൽ ബൈക്ക് പൂർണമായി തകർന്നു. കാക്കനാട് ഐ ടി കമ്പനി ജീവനക്കാരനാണ് മുഹമ്മദ് മുസ്തഫ. കാക്കനാട് പടമുകളിലാണ് താമസിക്കുന്നത്.
ഇവിടെ നിന്നും മലപ്പുറത്തേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്.

