ജയ്പൂർ: പണത്തെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ യുവാവിനെ ബന്ധു അടിച്ചുകൊന്നു. രാജസ്ഥാനിലെ ജലവാറിലാണ് സംഭവം.
പത്തൊൻപതുകാരനായ രാഹുൽ ഭീൽ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബന്ധുവായ രാകേഷ് ഭീൽ (20) ആണ് പിടിയിലായത്.
തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.
കൊല്ലപ്പെട്ട രാഹുലും രാകേഷും ചേർന്ന് പ്രദേശത്ത് കരിമ്പ് ജ്യൂസ് കട നടത്തി വരികയായിരുന്നു.
ഇരുവരും കടയിലിരുന്ന് മദ്യപിക്കുന്നതിനിടെ പണത്തെ ചൊല്ലി തർക്കമുണ്ടാകുകയും കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ പ്രതി രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളെ കണ്ടെത്തിയിരുന്നു.
വിഷയത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
മൃതദേഹം പോസ്റ്റുമാർട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറി.