യുവാവിനെ തട്ടിക്കൊണ്ടുപോയി പോയി കൊലപ്പെടുത്തി ആംബുലൻസിൽ ഉപേക്ഷിച്ചു

തൃശൂർ കയ്‌പമംഗലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി പോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ആംബുലൻസിൽ ഉപേക്ഷിച്ചു.

കോയമ്പത്തൂർ സ്വദേശി അരുൺ (40) ആണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘം അരുണിനെ മർദിച്ച് കൊന്ന ശേഷം അപകടമാണെന്ന് വരുത്തി ആംബുലൻസ് വിളിച്ച് വരുത്തുകയായിരുന്നു. സംഭവത്തിൽ കണ്ണൂർ സ്വദേശിയായ ഐസ് ഫാക്ടറി ഉടമയെ പോലീസ് തിരയുകയാണ്. കണ്ണൂർ സ്വദേശികളായ മൂന്ന് പേരാണ് പ്രതികളെന്ന് പോലീസ് അറിയിച്ചു. നാലംഗ സംഘമാണ് കാറിൽ ഉണ്ടായിരുന്നത്.

കണ്ണൂർ സ്വദേശിയായ ഐസ് ഫാക്ടറി ഉടമക്ക് 10 ലക്ഷം രൂപ അരുൺ നൽകാനുണ്ടായിരുന്നു. ഇത് തിരിച്ച് പിടിക്കാൻ വേണ്ടി പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപത്ത് നിന്ന് അരുണിനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയി. അരുണിന്റെ സുഹൃത്ത് ശശാങ്കനും മർദനമേറ്റു. വട്ടണാത്രയിൽ എസ്റ്റേറ്റിനകത്ത് ഇരുവരെയും ബന്ദിയാക്കി മർദിച്ചു. അരുൺ കൊല്ലപ്പെട്ടതോടെ മൃതദേഹം കയ്പമംഗലത്ത് എത്തിച്ച് ആംബുലൻസ് വിളിച്ച് വരുത്തി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

Leave a Reply

spot_img

Related articles

കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി സ്‌ഥാപകൻ പി.വി. രാമവാരിയരുടെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ

കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി സ്‌ഥാപകൻ പി.വി. രാമവാരിയരുടെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ.കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി (എവിപി) സ്‌ഥാപകൻ പി.വി. രാമവാരിയരുടെ മകളും മുൻ...

പട്ടാപ്പകല്‍ കുളിക്കടവില്‍ 56 കാരിക്ക് പീഡനം

മാന്നാറില്‍ കുളിക്കടവില്‍ വച്ച്‌ 56 കാരിയെ പീഡിപ്പിച്ചു. പമ്പാനദിയുടെ തീരത്തുള്ള കുളിക്കടവില്‍ വച്ച്‌ തുണി അലക്കുന്നതിനിടെയായിരുന്നു സംഭവം.ക്രൂര പീഡനത്തിന് ഇരയായ ഇവർ പരുമലയിലെ സ്വകാര്യ...

എരുമേലിയിൽ കള്ളപ്പണവുമായി ഒരാൾ പിടിയിൽ

എരുമേലിയിൽ അരക്കോടിയിലധികം രൂപയുടെ കള്ളപ്പണവുമായി ഒരാൾ പിടിയിൽ.കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് മതിയായ രേഖകളില്ലാതെ കൊണ്ട് വന്ന അറുപത് ലക്ഷത്തിലധികം...

കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദനം

കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദനം.ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് യുവതി ഉൾപ്പെടുന്ന നാലംഗ സംഘം മർദിച്ചത്. യുവതിയുമായി ലൈം ഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതോടെ ക്രൂരമായി മർദിച്ചെന്നാണ് എഫ്ഐആർ....