തേങ്ങ പെറുക്കാൻ തോട്ടിലിറങ്ങിയ യുവാവിനെ കാണാതായി

തേങ്ങ പെറുക്കാൻ തോട്ടിലിറങ്ങിയ യുവാവിനെ കാണാതായി.തൃശൂർ ഇരിങ്ങപ്പുറം മാണിക്കത്ത് പറമ്ബില്‍ പീച്ചിലി കുഞ്ഞിക്കണ്ടാരുവിന്റെ മകൻ ബിജുവിനെയാണ് (46) കാണാതായത്

വീടിനടുത്തുള്ള ചെമ്മണൂർ തോട്ടില്‍ ഒഴുകി വരുന്ന തേങ്ങകള്‍ പെറുക്കാനിറങ്ങിയതായിരുന്നു. പത്തു വയസുള്ള മകൻ തൃഷ്ണേന്ദനോട് പറഞ്ഞാണ് ബിജു തോട്ടിലേക്ക് പോയത്.

രാത്രിയായിട്ടും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് പൊലീസും അഗ്നി രക്ഷസേനയും എത്തി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തോട്ടില്‍ ശക്തമായ ഒഴുക്കും ഉണ്ടായിരുന്നു. തെരച്ചില്‍ രാവിലെ പുനരാരംഭിച്ചിട്ടുണ്ട്. ചാക്കില്‍ നിറച്ചു വെച്ച തേങ്ങകള്‍ തെരച്ചിലിനിടെ കണ്ടു കിട്ടി. രാവിലെ നടത്തിയ തെരച്ചിലിലും ഇതുവരെ ബിജുവിനെ കണ്ടെത്താനായിട്ടില്ല.

Leave a Reply

spot_img

Related articles

കീം 2025: പ്രവേശന പരീക്ഷ 23 മുതൽ

2025-26 അധ്യയന വർഷത്തെ എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേയ്ക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത (CBT) പ്രവേശന പരീക്ഷ ഏപ്രിൽ 23 മുതൽ 29 വരെ സംസ്ഥാനത്തെ എല്ലാ ജില്ലാ...

കെ-മാറ്റ് 2025: ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

2025 വർഷത്തെ എം.ബി.എ പ്രവേശനത്തിനുള്ള കേരള മാനേജ്‌മെന്റ് ആപ്റ്റിട്യൂട് ടെസ്റ്റിനായി (KMAT 2025 session-II) വിദ്യാർഥികൾക്ക് മെയ് 9  വൈകിട്ട് നാല് വരെ  www.cee.kerala.gov.in ൽ ഓൺലൈനായി അപേക്ഷിക്കാം. പ്രവേശന പരീക്ഷ...

കുടുംബ വഴക്കിനെ തുടര്‍ന്ന് തീ കൊളുത്തി ഗൃഹനാഥന്‍ ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്ന് സ്വയം പെട്രോളൊഴിച്ച്‌ തീ കൊളുത്തി ജീവനൊടുക്കി ഗൃഹനാഥന്‍. തിരുവനന്തപുരം വെങ്ങാനൂര്‍ പനങ്ങോട് ഡോ.അംബേദ്കര്‍ ഗ്രാമം കൈപ്പളളിക്കുഴി രേവതി ഭവനില്‍ കൃഷ്ണന്‍കുട്ടിയാണ്...

പുതിയ മന്ദിരത്തിൽ സിപിഐ ദേശീയ യോഗം 23 മുതൽ

പുതുതായി നിർമിച്ച സംസ്ഥാന മന്ദിരമായ എം.എൻ.സ്മാരകത്തിൽ സിപിഐയുടെ ദേശീയ നിർവാഹക സമിതി, കൗൺസിൽ യോഗങ്ങൾ 23 മുതൽ 25 വരെ ചേരും.മുൻ സംസ്ഥാന സെക്രട്ടറി...