വയോധികയെ കബളിപ്പിച്ച്‌ പണം തട്ടി; മൂന്നു പേർ അറസ്റ്റില്‍

ബന്ധുവായ വയോധികയെ കബളിപ്പിച്ച്‌ മൊബൈല്‍ ഫോണ്‍ വഴി ബാങ്ക് അക്കൗണ്ടിലെ പണം തട്ടിയ കേസില്‍ തമിഴ്നാട് സ്വദേശികളായ മൂന്നു പേർ കാഞ്ഞിരപ്പള്ളിയിൽ അറസ്റ്റില്‍.

തമിഴ്നാട് കാഞ്ചീപുരം സ്വദേശികളായ ആർ.മുരുകേശ് (21), അംബിക ചന്ദ്രശേഖർ (40), രാജി രമേഷ് (39) എന്നിവരാണ് അറസ്റ്റിലായത്. ഇവർ മൂവരും ഇവരുടെ ബന്ധുവായ ചിറക്കടവ് സ്വദേശിനിയായ വയോധികയുടെ വീട്ടില്‍ താമസിക്കാൻ എത്തിയിരുന്നു. വയോധികയുടെ മൊബൈല്‍ ഫോണ്‍ കൈക്കലാക്കി അക്കൗണ്ടില്‍ ഉണ്ടായിരുന്ന 1.4 ലക്ഷം രൂപ ഇവരുടെ തമിഴ്നാട്ടിലെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു.

വീട്ടില്‍ സൂക്ഷിച്ചിരുന്ന 36,000 രൂപയും മൊബൈല്‍ ഫോണും മോഷ്ടിക്കുകയും ചെയ്തു. രണ്ടാഴ്ചക്കുശേഷം വയോധിക ബാങ്കില്‍ എത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. തുടർന്ന് പൊലീസില്‍ പരാതി നല്‍കി. ശാസ്ത്രീയ പരിശോധനയില്‍ പണം കാഞ്ചീപുരത്തുള്ള ബാങ്കിലെ പ്രതികളുടെ അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് മൂവരെയും പിടികൂടുകയായിരുന്നു.

എസ്.എച്ച്‌.ഒ ടി. ദിലീഷ്, എസ്.ഐ മാരായ ഹരിഹരകുമാർ നായർ, എം.ജി. ബിജു, കെ.ജി. മനോജ്, എ.എസ്.ഐ ഷീന മാത്യു, സി.പി.ഒ കിരണ്‍ എസ്. കർത്ത എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തു.

Leave a Reply

spot_img

Related articles

ലഹരിക്കെതിരെ പ്രചാരണം നടത്തിയ ഡിവൈഎഫ്ഐ നേതാവ് എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ

തൊടുപുഴ ഇടവെട്ടിയിൽ ലഹരിമരുന്നുമായി ഡിവൈഎഫ്ഐ നേതാവടക്കം നാലുപേർ പൊലീസിന്റെ പിടിയിലായി. ഡിവൈഎഫ്ഐ തെക്കുംഭാഗം മേഖല സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ടി.എം. ഷിയാസ്, ആഷിഖ്,...

തൃശൂർ പാവറട്ടിയിൽ മകന്റെ ക്രൂരമായ ആക്രമണത്തിൽ അമ്മ കൊല്ലപ്പെട്ടു

തൃശൂർ പാവറട്ടിയിൽ മകന്റെ ക്രൂരമായ ആക്രമണത്തിൽ അമ്മ കൊല്ലപ്പെട്ടു.വെങ്ങര സ്വദേശിനി ഡോളി (68) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ബെൻഹറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.മകന്റെ വെട്ടേറ്റാണ്...

നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി

നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി .തമിഴ്‌നാട്ടിലെ കൊളിത്തലൈയിലെ ടോൾഗേറ്റിന് സമീപത്തുള്ള ഒരു ചായക്കടയിലാണ് സംഭവം. സംഭവത്തിൽ 55കാരിയായ...

നോർത്ത് പറവൂർ തുരുത്തിപ്പുറത്ത് യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു

കൊച്ചി നോർത്ത് പറവൂർ തുരുത്തിപ്പുറത്ത് യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു.ആലുവ ചൂണ്ടി സ്വദേശിനി സുരമ്യയാണ് (24) സുഹൃത്ത് ഷിബിൻ്റെ കുത്തേറ്റ് മരിച്ചത്. ഷിബിനെ വടക്കേക്കര പോലീസ്...