സഹോദരനും സുഹൃത്തിനും മർദ്ദനമേറ്റു; അന്വേഷിക്കാനെത്തിയ യുവാവിനെ കുത്തിക്കൊന്നു

സഹോദരനും സുഹൃത്തിനും മർദ്ദനമേറ്റ വിവരം അന്വേഷിക്കാനത്തിയ യുവാവിനെ കുത്തിക്കൊന്നു. പ്രതികൾ കസ്റ്റഡിയിൽ എന്നു സൂചന

കൊല്ലം കണ്ണനല്ലൂർ മുട്ടക്കാവില്‍ ചാത്തന്റഴികത്ത് വീട്ടില്‍ നവാസിനെയാണ് (35) കത്തികൊണ്ട് കഴുത്തില്‍ കുത്തിക്കൊന്നത്.

നവാസിന്റെ സഹോദരൻ നബീലും സുഹൃത്ത് അനസും കണ്ണനല്ലൂരില്‍ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് ബൈക്കില്‍ തിരികെ വരുന്നതിനിടെ, ബദരിയ സ്കൂളിന് സമീപം രാത്രി 8.30 ന് ഒരു സംഘം യുവാക്കള്‍ ഇരുവരെയും തടഞ്ഞു നിറുത്തുകയും മർദ്ദിക്കുകയും ചെയ്തു.

തുടർന്ന് നബീലും സുഹൃത്തും കണ്ണനല്ലൂർ പൊലീസില്‍ പരാതി നല്‍കി. പിന്നീട് വിവരം നവാസിനെ ഫോണില്‍ അറിയിച്ചു. രാത്രി 10 ന് നവാസ് മുട്ടക്കാവില്‍ എത്തി. ഈ സമയം ഓട്ടോയിലും ബൈക്കിലുമായി ഒരു സംഘം യുവാക്കള്‍ സ്ഥലത്തുണ്ടായിരുന്നു.

നബീലിനെ മർദ്ദിച്ച സംഭവം ഇവരോട് ചോദിക്കുന്നതിനിടെ പിന്നില്‍ നിന്ന് നവാസിന്റെ കഴുത്തില്‍ കത്തി കുത്തിയിറക്കുകയായിരുന്നു.നവാസ് തത്ക്ഷണം മരിച്ചു. അക്രമിസംഘം രക്ഷപ്പെട്ടു. പ്രതികൾ പിടിയിലായതായി സൂചനയുണ്ട്. മൃതദേഹം കണ്ണനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വിവാഹിതനാണ്. കണ്ണനല്ലൂർ പൊലീസെത്തി കേസ് രജിസ്റ്റർ ചെയ്ത് മേല്‍ നടപടികള്‍ സ്വീകരിച്ചു.

Leave a Reply

spot_img

Related articles

‘ബ്ലാക്ക് ലൈന്‍’ പുതിയ ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പ്

പ്രത്യേക മാനദണ്ഡങ്ങളൊന്നും കൂടാതെ പൊതുജനങ്ങള്‍ക്ക് Instant Loan വാഗ്ദാനം നല്‍കി തട്ടിപ്പു നടത്തുന്ന നിരവധി സംഘങ്ങള്‍ ഇന്ന് സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്.ബ്ലാക്ക് ലൈന്‍ എന്ന കമ്പനിയുടെ...

ബസ്സിൽ കഞ്ചാവ് കടത്തിയ യുപി സ്വദേശികൾ പിടിയിൽ

കണ്ണൂർ പാപ്പിനിശ്ശേരിയിൽ ബസ്സിൽ കഞ്ചാവ് കടത്തിയ യുപി സ്വദേശികൾ പിടിയിൽ. അഞ്ച് കിലോ കഞ്ചാവാണ് പിടികൂടിയത്.സുശീൽ കുമാർ, റാം രത്തൻ സഹിനി എന്നിവരാണ് പിടിയിലായത്.പാപ്പിനിശ്ശേരിയിൽ...

വാളയാർ ചെക്പോസ്റ്റിൽ എട്ട് കിലോഗ്രാം കഞ്ചാവ് പിടികൂടി

കോയമ്പത്തൂരിൽ നിന്ന് വരികയായിരുന്ന കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്ന കഞ്ചാവാണ് വാളയാറിലെ എക്സൈസ് ചെക് പോസ്റ്റിൽ വെച്ച് ഉദ്യോഗസ്ഥർ പിടികൂടിയത്.പശ്ചിമ ബംഗാൾ സ്വദേശിയാണ് ബസിൽ കഞ്ചാവ്...

കാണാതായ ആറുവയസുകാരനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം

തൃശൂർ കുഴൂരില്‍ കാണാതായ ആറുവയസുകാരനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലിസ്. സംഭവത്തില്‍ പ്രദേശവാസിയായ 20 കാരനെ പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കുഴൂര്‍...