മാലപൊട്ടിച്ചയാളെ വലയിലാക്കി യുവതി

തിരുവനന്തപുരം:പോത്തൻകോട് പേരുത്തല സ്വദേശിയായ അശ്വതി(30)യാണ്മാ ലപൊട്ടിച്ചയാളെ വലയിലാക്കിയത്.

മാല പൊട്ടിക്കുന്നതിനിടെ യുവതി അനിൽ കുമാറിന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു.

ബെെക്കിൽ നിന്ന് റോഡിലേക്ക് വീണ മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു.

സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരുകയാണ്.അടുത്തിടെയായി കേരളത്തിൽ ഇത്തരത്തിലുള്ള മാല മോഷണങ്ങൾ കൂടിവരികയാണ്.

കൂടുതലും യുവതികളെയും വൃദ്ധരെയുമാണ് പ്രതികൾ നോട്ടമിടുന്നത്.

ബൈക്കിൽ കറങ്ങി നടന്നാണ് പ്രതികൾ മാല പിടിച്ചുപറിക്കുന്നത്. കോ​ഴി​ക്കോ​ട്,​ ​മ​ല​പ്പു​റം,​ ​ക​ണ്ണൂ​ർ​ ​ജി​ല്ല​ക​ളി​ലെ​ ​നി​ര​വ​ധി​ ​​ ​മാ​ല​ മോ​ഷ​ണ​ ​കേ​സു​ക​ളി​ലെ ​ ​പ്ര​തി​യാ​യ​ കൊണ്ടോട്ടി കൊട്ടപ്പുറം ചോലയിൽ ഹാരിസിനെ (35) അടുത്തിടെ പിടികൂടിയിരുന്നു.

കോഴിക്കോട് റൂറൽ എസ് പി അർവിന്ദ് സുകുമാറിന്റെ കീഴിലുള്ള സ്പെഷ്യൽ സ്‌ക്വാഡാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ മാസം ഒമ്പതിന് തിരുവമ്പാടി ഗേറ്റുംപടി റോഡിൽ മുത്തിയോട്ടുമ്മൽ കൂളിപ്പാറ കല്യാണിയുടെ മൂന്നേകാൽ പവൻ തൂക്കം വരുന്ന സ്വർണ്ണമാല സ്കൂട്ടറിൽ വന്ന പ്രതി പൊട്ടിച്ചു കടന്നു കളഞ്ഞിരുന്നു.

സമാനമായ രീതിയിൽ മാർച്ച്‌ 28ന് തേഞ്ഞിപ്പാലം കാക്കഞ്ചേരിയിലും മാർച്ച്‌ 30ന് വാഴക്കാട് പരപ്പത്തും ഇയാൾ കളവ് നടത്തി.

തുടർന്ന് പൊലീസ് അന്വേഷണം മലപ്പുറം ജില്ലയിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.സ്കൂട്ടറിൽ പുറപ്പെട്ട് ആളൊഴിഞ്ഞ റോഡുകളിൽ സഞ്ചരിച്ചു അവസരം കിട്ടുമ്പോൾ മാല പൊട്ടിക്കുന്നതാണ് ഇയാളുടെ രീതി.

മോഷ്ടിച്ച സ്വർണ്ണം പല ജുവലറികളിലായി വില്പന നടത്തിയതായും സ്വർണ്ണം വിറ്റു കിട്ടിയ പണം ഉപയോഗിച്ച് ഇയാൾ തനിക്കുന്നുണ്ടായിരുന്ന കടങ്ങൾ വീട്ടിയതായും പൊലീസ് പറഞ്ഞു.


പ്രതിയെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു. താമരശ്ശേരി ഡി.വൈ.എസ്.പി. എം.പി വിനോദിന്റെ നേതൃത്വത്തിൽ തിരുവമ്പാടി ഇൻസ്‌പെക്ടർ എ.അനിൽ കുമാർ, സ്പെഷ്യൽ സ്‌ക്വാഡ് എസ്.ഐ മാരായ രാജീവ്‌ബാബു, പി.ബിജു,സീനിയർ സി.പി.ഒ.മാരായ എം.എൻ.ജയരാജൻ, പി.പിജിനീഷ് , വി.കെ.വിനോദ്. ടി.പി.ബിജീഷ്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ആളൊഴിഞ്ഞ പോക്കറ്റ് റോഡുകളാണ് പ്രതികൾ കവർച്ചക്കായി തിരഞ്ഞെടുക്കുന്നത്.

Leave a Reply

spot_img

Related articles

നിരവധി സിസി ടിവി ക്യാമറകളും എട്ടു നായ്ക്കളും ഉള്ള വീട്ടിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ കവർന്നു

നിരവധി സിസി ടിവി ക്യാമറകളും എട്ടു നായ്ക്കളും ഉള്ള വീട്ടിൽ അതിക്രമിച്ചു കയറിയ കള്ളന്മാർ ലോക്കറിൽ നിന്ന് ഏകദേശം ഒരു കിലോ സ്വർണ്ണാഭരണങ്ങൾ കവർന്നു....

കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന നൈജീരിയൻ സ്വദേശി പിടിയിൽ

കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന മൊത്തവിതരണക്കാരനായ നൈജീരിയൻ സ്വദേശി പിടിയിൽ. അഗ്ബെദോ സോളമൻ എന്ന 29കാരനെയാണ് കൊല്ലം ഇരവിപുരം പൊലീസ് ഡൽഹിയിൽ എത്തി പിടികൂടിയത്. കൊല്ലത്ത്...

പണയസ്വർണ്ണം എടുത്ത് വീട്ടിൽ കൊണ്ടുവന്ന് മണിക്കൂറുകൾക്കുള്ളിൽ മോഷണം

പണയത്തിലിരുന്ന സ്വർണ്ണം എടുത്ത് വീട്ടിൽ കൊണ്ടുവന്ന് മണിക്കൂറുകൾക്കുള്ളിൽ മോഷണം.കോട്ടയത്ത് കളത്തിൽപ്പടിയിലാണ് സംഭവം.പിൻ ഭാഗത്തെ കതക് കുത്തിത്തുറന്ന് വീടിനുള്ളിൽ കയറിയാണ് 5 പവനോളം, സ്വർണവും 3500...

കുടകിൽ ഭാര്യയും മകളുമടക്കം നാലുപേരെ കൊലപ്പെടുത്തിയ വയനാട് സ്വദേശി അറസ്റ്റിൽ

കർണാടക കുടകിൽ ഭാര്യയും മകളുമടക്കം നാലുപേരെ കൊലപ്പെടുത്തിയ വയനാട് സ്വദേശി അറസ്റ്റിൽ. വയനാട് തിരുനെല്ലി ഉണ്ണികപ്പറമ്പ് ഊരിലെ ഗിരീഷ് (38) ആണ് കൊല നടത്തിയത്.ഗിരീഷിന്റെ...