ലോകസഭാ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ എംപി

ലോക്സഭാ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ എംപിയായി തെരഞ്ഞെടുക്കപ്പെട്ട് എൻഡിയെ സഖ്യത്തിന്റെ ശാംഭവി ചൗധരി.

നാമ നിർദേശ പട്ടിക സമർപ്പിച്ച സമയത്തെ വിവരങ്ങള്‍ പ്രകാരം 25 വയസ്സ് ആണ് ശാംഭവി ചൗധരിയുടെ പ്രായം.

നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ എൻഡിഎ-ജെഡിയു സഖ്യ സർക്കാരില്‍ മന്ത്രിയായ അശോക് കുമാർ ചൗധരിയുടെ മകള്‍ കൂടിയാണ് ശാംഭവി ചൗധരി.

ജെഡിയു മന്ത്രി മഹേശ്വര് ഹസാരിയുടെ മകൻ സണ്ണി ഹസാരിയായിരുന്നു മണ്ഡലത്തില്‍ ശാംഭവി ചൗധരിയുടെ എതിരാളി. ജെഡിയു മന്ത്രിയായ മഹേശ്വറിന്റെ പിന്തുണയില്ലാതെ കോണ്‍ഗ്രസിന് വേണ്ടിയായിരുന്നു സണ്ണി ഹസാരി രംഗത്തിറങ്ങിയത്. വടക്കൻ ബീഹാറിലെ സമസ്തിപൂർ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നാണ് ശാംഭവി ചൗധരി ജയിച്ചു കയറിയത്.
ബിഹാറിലെ ആകെയുള്ള 40 സീറ്റുകളില്‍ 30 സീറ്റും ബിജെപിയും നിതീഷ് കുമാറിന്റെ ജെഡിയുവും കൂടിയുള്ള എൻഡിഎ സഖ്യമാണ് നേടിയത്. ഒമ്ബത് സീറ്റുകളാണ് കോണ്‍ഗ്രസ് അടക്കമുള്ള ഇൻഡ്യ മുന്നണി ആകെ നേടിയത്.

Leave a Reply

spot_img

Related articles

വിശ്വാസ് കുമാർ ആശുപത്രി വിട്ടു

അഹമ്മദാബാദ് വിമാന അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ട യാത്രക്കാരൻ വിശ്വാസ് കുമാർ ആശുപത്രി വിട്ടു.അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിശ്വാസിനെ അന്വേഷണ സംഘത്തിൻ്റെ നിർദ്ദേശ...

തമിഴ് ചലച്ചിത്ര നടന്‍ ആര്യയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തി

തമിഴ് ചലച്ചിത്ര നടന്‍ ആര്യയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തി.ആര്യയുടെ ഹോട്ടലുകളിലും ബിസിനസ് സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നുണ്ട്....

രാജ്യത്ത് കോവിഡ് കേസുകൾ 7000ൽ തന്നെ തുടരുന്നു

രാജ്യത്ത് കോവിഡ് കേസുകൾ 7000ൽ തന്നെ തുടരുന്നു.7264 കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്‌തത്‌. എക്സ്എഫ്ജി എന്ന പുതിയ വകഭേദം ആണെങ്കിലും കൂടുതൽ വ്യാപന ശേഷി...

16കാരനെ തട്ടിക്കൊണ്ടുപോയ കേസിൽ തമിഴ്‌നാട് സായുധ പോലീസ് വിഭാഗം എഡിജിപി എച്ച്.എം ജയറാം അറസ്റ്റിൽ

പ്രണയ വിവാഹത്തിന് പിന്നാലെ 16കാരനെ തട്ടിക്കൊണ്ടുപോയ കേസിൽ തമിഴ്‌നാട് സായുധ പോലീസ് വിഭാഗം എഡിജിപി എച്ച്.എം ജയറാം അറസ്റ്റിൽ.മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് അറസ്റ്റ്.കേസിൽ...