കോട്ടയത്ത് കഞ്ചാവുമായി യുവാവ് പിടിയിൽ

കോട്ടയം നാട്ടകം പാറേച്ചാൽ ബൈപ്പാസിൽ ഒരു കിലോ 100 ഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് പിടികൂടി.കോട്ടയം തിരുവാർപ്പ് പത്തിൽ വീട്ടിൽ താരിഫ് പി.എസ് നെയാണ് കോട്ടയം എക്സൈസ് റേഞ്ച് ഓഫീസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി പിടികൂടിയത്.ചെറു പൊതികളിലാക്കി ഇവ ആവശ്യക്കാർക്ക് വിതരണം ചെയ്യാനായി കൊണ്ടുപോകുമ്പോഴാണ് എക്സൈസ് നടത്തിയ പരിശോധനയിൽ ഇയാൾ പിടിയിലാകുന്നത്.

കോട്ടയം തിരുവാതുക്കൽ കൊച്ചു പറമ്പിൽ വീട്ടിൽ ബാദുഷ ഷാഹുലാണ് കഞ്ചാവ് തനിക്ക് നൽകിയതെന്ന് താരിഫ് മൊഴി നൽകിയിട്ടുണ്ട്. 30,000 രൂപ ഇതിനായി നൽകിയെന്നും പ്രതി പറഞ്ഞു. ഇയാളെ പിടികൂടാൻ എക്സൈസ് അധികൃതർ ശ്രമം ആരംഭിച്ചു.ബാദുഷയുടെ പേരിൽ ലഹരി ഇടപാടുമായി ബന്ധപ്പെട്ടുള്ള നിരവധി കേസുകൾ നിലവിലുണ്ടെന്നും എക്സൈസ് സംഘം പറഞ്ഞു.കോട്ടയം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ അഖിൽ എ, എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സുനിൽകുമാർ എൻ. കെ, രാജേഷ് എസ്, ആനന്ദരാജ്, കണ്ണൻ, പി.കെ സുരേഷ്, ഹരികൃഷ്ണൻ, വിൽഫു പി. സക്കീർ എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവുമായി താരീഫിനെ പിടികൂടിയത്.പ്രതിയെ കോടതിയിൽ ഹാജരാക്കി.

Leave a Reply

spot_img

Related articles

‘ബ്ലാക്ക് ലൈന്‍’ പുതിയ ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പ്

പ്രത്യേക മാനദണ്ഡങ്ങളൊന്നും കൂടാതെ പൊതുജനങ്ങള്‍ക്ക് Instant Loan വാഗ്ദാനം നല്‍കി തട്ടിപ്പു നടത്തുന്ന നിരവധി സംഘങ്ങള്‍ ഇന്ന് സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്.ബ്ലാക്ക് ലൈന്‍ എന്ന കമ്പനിയുടെ...

ബസ്സിൽ കഞ്ചാവ് കടത്തിയ യുപി സ്വദേശികൾ പിടിയിൽ

കണ്ണൂർ പാപ്പിനിശ്ശേരിയിൽ ബസ്സിൽ കഞ്ചാവ് കടത്തിയ യുപി സ്വദേശികൾ പിടിയിൽ. അഞ്ച് കിലോ കഞ്ചാവാണ് പിടികൂടിയത്.സുശീൽ കുമാർ, റാം രത്തൻ സഹിനി എന്നിവരാണ് പിടിയിലായത്.പാപ്പിനിശ്ശേരിയിൽ...

വാളയാർ ചെക്പോസ്റ്റിൽ എട്ട് കിലോഗ്രാം കഞ്ചാവ് പിടികൂടി

കോയമ്പത്തൂരിൽ നിന്ന് വരികയായിരുന്ന കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്ന കഞ്ചാവാണ് വാളയാറിലെ എക്സൈസ് ചെക് പോസ്റ്റിൽ വെച്ച് ഉദ്യോഗസ്ഥർ പിടികൂടിയത്.പശ്ചിമ ബംഗാൾ സ്വദേശിയാണ് ബസിൽ കഞ്ചാവ്...

കാണാതായ ആറുവയസുകാരനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം

തൃശൂർ കുഴൂരില്‍ കാണാതായ ആറുവയസുകാരനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലിസ്. സംഭവത്തില്‍ പ്രദേശവാസിയായ 20 കാരനെ പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കുഴൂര്‍...