ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയില്‍

കോഴിക്കോട് നടുവണ്ണൂര്‍ ടുവണ്ണൂര്‍ കയാട് ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയില്‍. വാകയാട് തിരുവോട് പുന്നോറത്ത് അനുദേവ് സാഗര്‍ (23) ആണ് പിടിയിലായത്.കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിയോടെയാണ് വാകയാട് തിരുവോട് ഭാഗത്തുനിന്നും ഇയാളെ പേരാമ്പ്ര എക്സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. മാരക ലഹരി മരുന്നായ ഒരു ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് യുവാവില്‍ നിന്നും കണ്ടെടുത്തത്. അറസ്റ്റ് ചെയ്ത് അനുദേവ് സാഗറിന്റെ പേരില്‍ എന്‍ഡിപിഎസ് കേസെടുത്തു. പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അശ്വിന്‍ കുമാര്‍, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് ചന്ദ്രന്‍ കുഴിച്ചാലില്‍, പ്രിവന്റിവ് ഓഫീസര്‍ ഗ്രേഡ് നൈജീഷ്, ഷിജില്‍ കുമാര്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ മഹിത, സിവില്‍ എക്സൈസ് ഡ്രൈവര്‍ ദിനേശ് എന്നിവരുള്‍പ്പെട്ട സംഘമാണ് യുവാവിനെ പിടികൂടിയത്.

Leave a Reply

spot_img

Related articles

തിരുവല്ലയിൽ ലഹരി മാഫിയയിലെ പ്രധാനി പിടിയിൽ

തിരുവല്ലയിൽ ലഹരി മാഫിയയിലെ പ്രധാനി പിടിയിൽ. 10 വയസുള്ള മകനെ മറയാക്കിയാണ് ലഹരി വിൽപ്പന നടത്തിയത്. തിരുവല്ല സ്വദേശി ഷെമീർ ആണ് പിടിയിലായത്....

കഞ്ചാവുമായി യുവതിയും യുവാവും കസ്റ്റഡിയിൽ

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് കഞ്ചാവുമായി യുവതിയേയും യുവാവിനേയും കസ്റ്റഡിയിലെടുത്തു. 47.7 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികളായ യുവതീ യുവാവാണ് പിടിയിലായത്. പശ്ചിമബംഗാൾ ഹൂഗ്ലി...

ആളൊഴിഞ്ഞ വീട്ടില്‍ രാത്രി നടന്ന പരിശോധനയില്‍ വൻ ലഹരിവേട്ട

കണ്ണൂരിലെ നാറാത്തെ ആളൊഴിഞ്ഞ വീട്ടില്‍ രാത്രി നടന്ന പരിശോധനയില്‍ വൻ ലഹരിവേട്ട. നാറാത്ത് സ്വദേശി മുഹമ്മദ് ഷഹീൻ യൂസഫ്, കയറള സ്വദേശി മുഹമ്മദ് സിജാഹ...

ആലുവയിൽ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് വൻ കവർച്ച

അശോകപുരം കനാൽ റോഡിൽ സ്ക്രീൻവുഡ് വില്ലയിൽ വാടകക്ക് താമസിക്കുന്ന അജിത മേനോന്റെ പൂട്ടിക്കിടക്കുന്ന വീട്ടിലാണ് കവർച്ച നടന്നത്. 30 പവന്റെ സ്വർണാഭരണങ്ങളും ഒരു ഡ്രോൺ...