എംഡിഎംഎയുമായി യുവാവ് പിടിയില്‍

കോട്ടയം ചിങ്ങവനത്ത് എംഡിഎംഎയുമായി യുവാവ് പിടിയില്‍.

ചിങ്ങവനം ട്രെന്‍സിന് എതിര്‍വശത്ത് വെച്ചാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

അന്തര്‍ സംസ്ഥാന ബസ്സില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി മാമ്മൂട് സ്വദേശി ജിജോആണ് പൊലീസിന്റെ പിടിയിലായത്..

എം.ഡി.എം.എ വാങ്ങാന്‍ എത്തിയ യുവാക്കളും പൊലീസ് പിടിയിലായി.

ബാഗ്ലൂരില്‍ നിന്നെത്തിയ ബസ്സില്‍ സഞ്ചരിക്കുകയായിരുന്ന ജിജോയെ പൊലീസ് പിന്തുടരുകയായിരുന്നു.

പൊലീസ് തിരിച്ചറിഞ്ഞത് മനസ്സിലാക്കിയ ഇയാള്‍ ചിങ്ങവനം ട്രെന്‍സിന് സമീപം എത്തിയപ്പോള്‍ എതിര്‍ വശത്തുള്ള വീട്ട് മുറ്റത്തേക്ക് എംഎഡിഎംഎ അടങ്ങിയ ബാഗ് വലിച്ചെറിയുകയായിരുന്നു.

20 ഗ്രാമോളം എംഡിഎംഎ ഉള്ളതായാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. മാമ്മൂട് സ്വദേശി ജിജോ ജോസഫും വാങ്ങാനെത്തിയ യുവാക്കളുമാണ് നിലവില്‍ പൊലീസ് പിടിയിലായിരിക്കുന്നത്.

Leave a Reply

spot_img

Related articles

വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന എയര്‍ ഹോസ്റ്റസിന് പീഡനം; പ്രതി അറസ്റ്റില്‍

വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന എയര്‍ ഹോസ്റ്റസിനെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ഹരിയാനയിലെ ഗുരുഗ്രാമില്‍ വെന്റിലേറ്ററിലായ രോഗിയെ പീഡിപ്പിച്ച ബീഹാര്‍ സ്വദേശി ദീപക്കാണ് അറസ്റ്റിലായത്.ഗുരുഗ്രാമിലെ മേദാന്ത...

കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് മിഠായി; ഡല്‍ഹി സ്വദേശി പിടിയിൽ

കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് മിഠായികളുമായി ഡല്‍ഹി സ്വദേശി പിടിയിൽ. ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് ജില്ലയിലെ മൊഅനീസ് അജം ( 42) എന്നയാളാണ് പിടിയിലായത്. കുറ്റ്യാടി...

തൃശ്ശൂർ കളക്ടറേറ്റിൽ ബോംബ് ഭീഷണി

തൃശ്ശൂർ കളക്ടറേറ്റിൽ ബോംബ് ഭീഷണി. ആർ ഡി ഒ ക്ക് ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം വന്നത്. തൃശ്ശൂർ സിറ്റി പോലീസ്, ബോംബ് സ്ക്വാഡ്...

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി

തൃശൂർ തൃത്തല്ലൂരില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി. പത്തനംതിട്ട അടൂർ സ്വദേശി അനില്‍കുമാർ ആണ് കൊല്ലപ്പെട്ടത്. സഹപ്രവർത്തകനായ കോട്ടയം കാഞ്ഞിരപ്പിള്ളി സ്വദേശി ഷാജു...