യുവജന കമ്മീഷൻ നാഷണൽ യൂത്ത് സെമിനാർ; അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന യുവജന കമ്മീഷൻ 2025 മാർച്ച് 3, 4 തീയതികളിൽ തിരുവനന്തപുരത്ത് ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. ‘മോഡേൺ വേൾഡ് ഓഫ് വർക്ക് ആൻ്റ് യൂത്ത് മെൻ്റൽ ഹെൽത്ത്’ (Modern World of Work and Youth Mental Health) എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കാൻ താല്പര്യമുള്ള 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങള്‍ ഫെബ്രുവരി 15 നകം ബയോഡേറ്റയും ഫോട്ടോയും സഹിതം അപേക്ഷ സമർപ്പിക്കണം.
അക്കാദമിക് രംഗങ്ങളിലും അക്കാദമിക്കേതര പ്രവർത്തനങ്ങളിലും മികവു പുലർത്തിയവർക്കും തൊഴിൽ – തൊഴിൽ അവകാശങ്ങൾ, തൊഴിലും മാനസികാരോഗ്യവും തുടങ്ങിയ മേഖലയിൽ പ്രാവീണ്യമുള്ളവർക്കും മുൻഗണന ലഭിക്കും. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് സെമിനാർ പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ താല്പര്യമുള്ളവർ പ്രബന്ധസംഗ്രഹം കൂടി ബയോഡേറ്റയോടൊപ്പം സമർപ്പിക്കേണ്ടതാണ്. അപേക്ഷകൾ ksycyouthseminar@gmail.com എന്ന ഇ-മെയിൽ ഐ.ഡിയിലോ വികാസ് ഭവനിലുള്ള കമ്മീഷൻ ഓഫീസിൽ തപാൽ മുഖേനയോ (കേരള സംസ്ഥാന
യുവജന കമ്മീഷൻ, വികാസ് ഭവൻ, പി.എം. ജി, തിരുവനന്തപുരം -33),
നേരിട്ടോ നൽകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് കമ്മീഷനുമായി ബന്ധപ്പെടുക. ഫോൺ: 8086987262, 0471-2308630.

Leave a Reply

spot_img

Related articles

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി.കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐയും അനീഷ് വിജയനെ കാണ്മാനില്ലന്ന് പരാതി. ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന ഇദ്ദേഹം...

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്.കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക...

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. ഒമ്ബതു വയസായിരുന്നു....

തമിഴ്നാട് ചിറ്റാർ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

വിനോദയാത്രയ്ക്കായി തമിഴ്നാട് ചിറ്റാർ അണക്കെട്ടിലെത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്.അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം.തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക്...