അമിത വേഗതയിലെത്തിയ സ്വകാര്യ ബസ്സിടിച്ച് യുവാവ് മരിച്ചു.കൊച്ചി കളമശ്ശേരിയിൽ രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം.കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൾ സലാമാണ് മരിച്ചത്. 41 വയസ്സായിരുന്നു.സ്വിഗ്ഗി ജീവനക്കാരനാണ് മരിച്ച അബ്ദുൾ സലാം.ബസ്സിടിച്ചിട്ട അബ്ദുൾ സലാമിന്റെ തലയിലൂടെ അതേ ബസ്സിന്റെ പിൻ ചക്രം കയറിയിറങ്ങുകയായിരുന്നു.

