തിരുവനന്തപുരത്ത് ബൈക്കപകടത്തിൽ യുവാവ് മരിച്ചു.അമ്പലത്തിൻകാല സ്വദേശി അഭിജിത്ത് (23) ആണ് മരിച്ചത്.നിയന്ത്രണം വിട്ട ബൈക്ക് കെ എസ് ആർ ടി സി ബസിനടിയിലേക്ക് വീഴുകയായിരുന്നു.കാൽനട യാത്രക്കാരിയുടെ കൈയിൽ തട്ടിയാണ് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത്.രാവിലെ 5.45 ഓടെയായിരുന്നു അപകടം. അഭിജിത്ത് തൽക്ഷണം മരിക്കുകയായിരുന്നു.

