തീവണ്ടിയിൽ നിന്ന് വീണ് മരിച്ചു

കോട്ടയത്ത് ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു.

കോട്ടയത്ത് സംക്രാന്തിയിൽ തീവണ്ടിയിൽ നിന്ന് വീണ് മരിച്ച നിലയിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.

പശ്ചിമ ബംഗാൾ സ്വദേശി മുസാഫിർ റഹ്മാനാണ് മരിച്ചത്.

കഴിഞ്ഞ രാത്രിയിലാണ് അപകടമെന്നാണ് നിഗമനം.

മൃതദേഹം റെയിൽട്രാക്കിന് സമീപത്ത് വീണ് കിടക്കുന്ന നിലയിൽ ഇന്ന് പുലർച്ചെ കണ്ടെത്തുകയായിരുന്നു.

തീവണ്ടിയിൽ വാതിലിന് സമീപം യാത്ര ചെയ്യുമ്പോൾ കാൽ തെറ്റി വീണു പോയതെന്നാണ് പ്രാഥമിക നിഗമനം.

ഏത് ട്രെയിനിൽ നിന്നാണ് വീണതെന്നും അറിവായിട്ടില്ല.

പശ്ചിമ ബംഗാളിൽ നിന്നും കേരളത്തിലേക്ക് ജോലി അന്വേഷിച്ച് എത്തിയതാണെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഗാന്ധിനഗർ പോലീസും, ആർ.പി.എഫും ചേർന്ന് തുടർ നടപടികൾ സ്വീകരിച്ചു.

Leave a Reply

spot_img

Related articles

കാട്ടാനയാക്രമണം: ആനയുടെ കൊമ്പ് നെഞ്ചിൽ കുത്തിക്കയറി, വാരിയെല്ല് തകർന്നു; അലന്റെ പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്

പാലക്കാട് മുണ്ടൂരിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഇന്നലെയാണ് മുണ്ടൂർ സ്വദേശി അലൻ കൊല്ലപ്പെട്ടത്. അലന്റെ നെഞ്ചിന് ​ഗുരുതര പരിക്കേറ്റിരുന്നുവെന്ന് പോസ്റ്റ്മോർട്ടം...

കെ എസ് ആർ ടി സി ബസ്സിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

കുന്നംകുളം ചൂണ്ടലിൽ കെ എസ് ആർ ടി സി ബസ്സിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. കുന്നംകുളം തൃശ്ശൂർ സംസ്ഥാന പാത ചൂണ്ടലിൽ കെ എസ്‌...

നടിയെ ആക്രമിച്ച കേസ്; ദിലീപിന് തിരിച്ചടി, സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി തള്ളി

നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. വിചാരണ അവസാനഘട്ടത്തിൽ എന്ന വിലയിരുത്തിയാണ് ഹൈക്കോടതി നടപടി.നാലുവർഷം മുമ്പാണ്...

ഫാം ഫെഡ് വൈസ് ചെയർമാൻ അനിൽ തോമസ് അന്തരിച്ചു

ഫാം ഫെഡ് വൈസ് ചെയർമാൻ അനിൽ തോമസ് അന്തരിച്ചു.പീരുമേട്ടിലെ സ്വകാര്യ ഹോട്ടലിലായിരുന്നു അന്ത്യം. സുഹൃത്തുകൾക്ക് ഒപ്പം ഞായറാഴ്ച വൈകുന്നേരമാണ് പീരുമേട്ടിലെത്തിയത്. പുലർച്ചെയോടെ മുറിയിൽ കുഴഞ്ഞുവീണ...