ബാറിനു മുന്നിലുണ്ടായ കത്തിക്കുത്തിൽ യുവാവിന് ഗുരുതര പരിക്ക്.
ഇടുക്കി അടിമാലി സ്വദേശി ജിജിലി(24)ക്കാണ് പരിക്കേറ്റത്.
പ്രതി ഈരാറ്റുപേട്ട സ്വദേശി അഫ്‌സലിനായി പൊലീസ് തിരച്ചിൽ തുടങ്ങി.
ജിജിലിയെ ഗുരുതര പരിക്കുകളോടെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബാറിനുള്ളിലുണ്ടായ വാക്കുതർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.
സമീപത്തെ മീൻ കടയിൽ നിന്ന് കത്തിയെടുത്ത് പ്രതി കുത്തുകയായിരുന്നു.
ഇന്നലെ രാത്രി പത്തു മണിയോടെ ഈരാറ്റുപേട്ടയിലാണ് സംഭവം നടന്നത്.