കർണാടക ദക്ഷിണ കന്നഡ ജില്ലയിലെ യുവമോര്‍ച്ചാ പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളുടെ വിവരങ്ങള്‍ തേടി കേരളം ഉൾപ്പടെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ (NIA) പരിശോധന. കര്‍ണാടകയില്‍ മാത്രം 16 കേന്ദ്രങ്ങളില്‍ പരിശോധന നടന്നു. കേരളത്തില്‍ എറണാകുളത്തും പരിശോധന നടന്നു. കേസിൽ പിടിയിലായ പ്രതികളിൽ ചിലർ ശോഭാ സിറ്റിക്ക് സമീപം ലോഡ്ജില്‍ താമസിച്ചിരുന്നു. ഇവിടെയാണ് എൻഐഎ സംഘം പരിശോധിച്ചത്.2022 ജൂലായ് 26നാണ് പ്രവീണ്‍ നെട്ടാരുവിനെ സുള്ള്യ ബെല്ലാരിയിലെ സ്വന്തം കടയുടെ മുന്നില്‍വച്ച് സ്‌കൂട്ടറിലെത്തിയ രണ്ടുപേര്‍ വെട്ടിക്കൊന്നത്. ആദ്യം പൊലീസ് അന്വേഷിച്ച കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. സംഭവത്തിൽ 19 പേരെ നേരത്തെ അറസ്റ്റ് ചെയ്തു. ഇവരുടെ പേരില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്