ഇഷ്ടമുള്ള പുസ്തകങ്ങൾ വാങ്ങുക എന്നത് മലയാളികളായ പ്രവാസികളെ സംബന്ധിച്ചിടത്തോളം പ്രയാസമുള്ള കാര്യമാണ്. നാട്ടിൽ അവധിക്ക് പോകുമ്പോളോ, ഷാർജ പുസ്തകമേള വരുമ്പോളോ ഒക്കെയാണ് പ്രിയപ്പെട്ട പുസ്തകങ്ങൾ കരസ്ഥമാക്കുവാൻ അവർക്ക് സാധിക്കുക. എന്നാൽ, ഇപ്പോൾ ഷാർജ മുവൈലയിൽ ഉള്ള സഫാരി മാളിലെ Z4 ബുക്‌സ് പ്രവാസികളുടെ സാഹിത്യസ്നേഹത്തിന് വലിയൊരു താങ്ങായി തീരുകയാണ്.

പല പ്രസാധകരുടെ പുസ്തകങ്ങൾ തേടി ഇനി യു.എ.ഇയിൽ മറ്റൊരിടവും പ്രവാസികൾ അലയേണ്ടതില്ല. മലയാളത്തിലെയും ലോകത്തിലെയും പ്രധാന എല്ലാ പ്രസാധകരുടെയും പുസ്തകങ്ങൾഇവിടെ ലഭ്യമാകും എന്ന് Z4 പ്രധിനിധി ഷക്കിം ചെക്കുപ്പ പറയുന്നു. ഡി.സി ബുക്‌സ്, മാതൃഭൂമി, മനോരമ, കൈരളി, കറന്റ് ബുക്‌സ്, പൂർണ്ണ, സൈകതം, ലിപി, ഡോൺ ബുക്‌സ്, മാൻകൈൻഡ്, ഹരിതം എന്നിങ്ങനെ മലയാളത്തിലെ മിക്കവാറും എല്ലാ പ്രസാധകരുടെയും പുസ്തകങ്ങളും ഇവിടെ ലഭ്യമാണ്. ഒപ്പം ഇംഗ്ലീഷ് പുസ്തകങ്ങളും കുട്ടികൾക്കായി വലിയ പുസ്തകശേഖരവും ഇവിടെ ഉണ്ട്.
ഷാർജ ഭരണാധികാരിയായ ഹിസ് ഹൈനസ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ദീർഘവീക്ഷണത്തിന്റെ മഹത്തായ ഉദാഹരണമാണ് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം. ഇന്ന് ലോകത്തെ സുപ്രധാന പുസ്തകോത്സവങ്ങളിൽ ഒന്നായ ഷാർജ പുസ്തകോത്സവം മലയാളികളുടെ കൂടി സാഹിത്യ ഉത്സവം ആണ്. അതിനാൽത്തന്നെ, ഷാർജയിൽ പ്രധാനപ്പെട്ട എല്ലാ പ്രസാധകരുടെയും പുസ്തകങ്ങൾ ലഭ്യമാകുന്നു എന്നത് വായനക്കാരൻ എന്ന നിലയിൽ ഏറെ സന്തോഷപ്രദമാണെന്ന് എഴുത്തുകാരൻ കൂടിയാണ് ജോയ് ഡാനിയേൽ അഭിപ്രായപ്പെട്ടു. തൻറെ നോവലായ ‘പുക്രൻ’ ഷാർജയിൽ എത്തിക്കുവാനും ഒപ്പം ത്രില്ലർ രാജാവായ ജെയിംസ് ഹാഡ്‌ലി ചേസിന്റെ കുറെയേറെ പുസ്തകങ്ങൾ സഫാരി മാളിൽ കാണാൻ കഴിഞ്ഞതും വായനക്കാർ സ്വീകരിക്കപ്പെടും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡോൺ ബുക്‌സിന്റെ സാന്നിധ്യം യു.എ.ഇയിൽ ആദ്യമായിട്ടാണ്. ജെയിംസ് ഹാഡ്‌ലി ചേസ് ഉൾപ്പെടെ, ടോംസിന്റെ ആത്മകഥ, ജോസി വാഗമറ്റം, ബാറ്റൺബോസ് എന്നിങ്ങനെ ഡോൺ ബുക്‌സിന്റെ കുറെയേറെ പ്രധാന പുസ്തകങ്ങൾ ഇവിടെ ലഭ്യമാണെന്ന് ഷക്കിം ചെക്കുപ്പ പറയുന്നു.
പുസ്തകങ്ങൾ മാത്രമല്ല യു.എ.യിലെ പ്രധാന എഴുത്തുകാരുടെ സങ്കേതം കൂടിയാണ് സഫാരി മാളിലെ Z4 ബുക്‌സ്. അവധി ദിവസങ്ങളിൽ ഇവിടെ എത്തുകയും പ്രിയപ്പെട്ട പുസ്തകങ്ങളോടൊപ്പം കഴിയുകയും ഏറെ സന്തോഷപ്രദമാണെന് എഴുത്തുകാരൻ പോൾ സെബാസ്റ്യൻ പറയുന്നു. അദ്ദേഹത്തിന്റെ ഡ്രാക്കുളയുടെ മലയാള പരിഭാഷയും, പുതിയ പുസ്തകങ്ങളായ വിജയ സംഗീതം, ആത്മാവിൻറെ ആറാം പ്രമാണം, ആവേശം ആകാശത്തോളം Z4 ബുക്‌സിൽ ലഭ്യമാണ്.
വിപുലമായ പുസ്തക ശേഖരത്തോടൊപ്പം വായനക്കാർക്ക് ഗംഭീര ഡിസ്‌കൗണ്ടും Z4 ബുക്‌സ് നൽകുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ വായനക്കാർ ഷാർജ സഫാരി മാളിലേക്ക് എത്തിച്ചേരും എന്ന് കരുതുന്നതായി ഷക്കിം അഭിപ്രായപ്പെട്ടു.