ഉത്തരാഖണ്ഡില്‍ ട്രക്കിങിന് പോയ സംഘം അപകടത്തില്‍പെട്ടു; രണ്ട് മലയാളികളടക്കം 5 പേര്‍ മരിച്ചു

ഉത്തരാഖണ്ഡില്‍ മോശം കാലാവസ്ഥയെ തുടര്‍ന്നുണ്ടായ അപകടത്തിൽ
മലയാളികളടക്കം ട്രക്കിംങ് സംഘത്തിലെ 5 പേര്‍ മരിച്ചു.

ഉത്തരകാശി ജില്ലയിലെ സഹസ്ത്ര താലിലേക്ക് ട്രക്കിംഗിന് പോയ 22 അംഗ സംഘമാണ് അപകടത്തില്‍പെട്ടത്. 

ബെംഗളൂരു ജക്കൂരില്‍ താമസിക്കുന്ന കന്യാകുമാരി തക്കല സ്വദേശി ആശാ സുധാകര്‍(71), പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി വി.കെ സിന്ധു (45) എന്നിവരുടേതടക്കം 5 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. 

കര്‍ണാടക ട്രക്കിങ് അസോസിയേഷന്‍ മുഖേനെ മെയ് 22നാണ് സംഘം ട്രക്കിങ്ങിനായി ഉത്തരാഖണ്ഡിലേക്ക് പോയത്.

13 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. 

മരിച്ച സിന്ധു സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ്.

എസ്ബിഐയില്‍ സീനിയര്‍ മാനേജരായിരുന്നു ആശ സുധാകരന്‍.

Leave a Reply

spot_img

Related articles

വഖഫ് ബോര്‍ഡുകളില്‍ നിയമനം നടത്തരുതെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്

വഖഫ് ബോര്‍ഡുകളില്‍ നിയമനം നടത്തരുതെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്.വഖഫ് സ്വത്തുക്കളില്‍ മാറ്റം വരുത്തുന്നതും സുപ്രീം കോടതി തടഞ്ഞു.സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്നാണ് സുപ്രീം കോടതി...

ഛത്തിസ്ഗഡില്‍ സുരക്ഷാസേന രണ്ട് മാവോയിസ്റ്റുകളെ വധിച്ചു

ഛത്തിസ്ഗഡിലെ ബസ്തര്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന രണ്ട് മാവോയിസ്റ്റുകളെ വധിച്ചു.എട്ടും അഞ്ചും ലക്ഷം രൂപ വീതം ഇനാം പ്രഖ്യാപിച്ചിരുന്നവരാണ് കൊല്ലപ്പെട്ടത്.കൊണ്ടഗാവ്, നാരായണ്‍പൂര്‍ ജില്ലകളുടെ അതിര്‍ത്തിയിലുള്ള...

വിവാഹിതരുടെ പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധം കുറ്റകരമല്ല; കൊല്‍ക്കത്ത ഹൈക്കോടതി

വിവാഹിതരുടെ പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധം കുറ്റകരമല്ലന്ന് കൊല്‍ക്കത്ത ഹൈക്കോടതിയുടെ വിധി. വിവാഹിതരായ രണ്ട് പ്രായപൂർത്തിയായവർ പരസ്പര സമ്മതത്തോടെ ഏർപ്പെടുന്ന ശാരീരിക ബന്ധം ക്രിമിനല്‍ കുറ്റമായി...

രാജ്യത്ത് പണപ്പെരുപ്പം ഏറ്റവും കൂടുതൽ കേരളത്തിൽ

രാജ്യത്ത് പണപ്പെരുപ്പം ഏറ്റവും കൂടുതൽ കേരളത്തിൽ. മാർച്ചിൽ കേരളത്തിലെ പണപ്പെരുപ്പുനിരക്ക് 6.59 ശതമാനമാണ്. ഗ്രാമങ്ങളിലിത് 7.29 ശതമാനവും നഗരങ്ങളിൽ 5.39 ശതമാനവുമാണ് വിലക്കയറ്റത്തോത്. ഗ്രാമങ്ങളിലെ...