ഗൺമാൻമാരുടെ മർദ്ദനം; മൂന്നുതവണ ദൃശ്യങ്ങൾ കൈമാറിയെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ

മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദ്ദിച്ച സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട പ്രകാരം രണ്ടുതവണ പെൻഡ്രൈവിലും ഒരുതവണ സിഡിയിലും മർദ്ദന ദൃശ്യങ്ങൾ കൈമാറിയിരുന്നെന്ന് കെ എസ് യു ജില്ലാ പ്രസിഡൻ്റ് എ ഡി തോമസ്.

അന്വേഷണത്തിന്റെ തുടക്കം മുതൽ ക്രൈം ബ്രാഞ്ച് ഉദാസീനമായ നടപടികളാണ് സ്വീകരിക്കുന്നത്.നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും തോമസ്.

മർദ്ദന ദൃശ്യങ്ങൾ ലഭിച്ചില്ലെന്ന വാദം ഉയർത്തി ഗൺമാൻമാർക്ക് എതിരായ കേസ് അവസാനിപ്പിക്കാൻ ക്രൈം ബ്രാഞ്ച് കോടതിയിൽ റഫറൻസ് റിപ്പോർട്ട് നൽകിയിരുന്നു.

നവ കേരള യാത്രക്കിടെ ആലപ്പുഴയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് തോമസിനെയും യൂത്ത് കോൺഗ്രസ് നേതാവ് ജൂവലിനെയുമാണ് പോലീസുകാർക്കൊപ്പം ചേർന്ന് ഗൺമാൻമാരും മർദ്ദിച്ചത്.

Leave a Reply

spot_img

Related articles

റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം

എറണാകുളം അയ്യമ്പള്ളിയില്‍ റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം.കലാകാരി ഷീജ കളപ്പുര ആണ് അയല്‍വാസിയുടെ ആക്രമണത്തിനിരയായത്. എറണാകുളം അയ്യമ്പള്ളിയില്‍...

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...