സൈനിക പിന്‍മാറ്റം; ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ പട്രോളിംഗ്

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും പട്രോളിംഗ് തുടങ്ങി. സൈനിക പിന്‍മാറ്റം പൂര്‍ത്തിയായതിന് പിന്നാലെയാണ് നിയന്ത്രണരേഖയില്‍ പട്രോളിംഗ് ആരംഭിച്ചത്.സംഘര്‍ഷം ഉടലെടുത്തതിനെ തുടര്‍ന്ന് ഇരു സേനകളും നിര്‍മിച്ച താല്‍ക്കാലിക നിര്‍മിതികള്‍ പൊളിച്ചുമാറ്റി. ടെന്റുകളും ബങ്കറുകളും അടക്കമുള്ള നിര്‍മാണങ്ങളാണ് നീക്കിയത്. ടാങ്കുകളും പീരങ്കികളും മറ്റ് വാഹനങ്ങളും ബേസ്‌ക്യാമ്പിലേക്ക് മാറ്റി. ഇരുസേനകളും മുഖാമുഖം വരാതെയാണ് പട്രോളിംഗ്. സൈനിക പിന്‍മാറ്റത്തില്‍ വ്യക്തത വരുത്താന്‍ നേരിട്ടും ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ചുമുള്ള പരിശോധനകള്‍ നടക്കുന്നുണ്ട്.

കിഴക്കന്‍ ലഡാക്കിലെ ഡെപ്‌സാംഗ്, ഡെംചോക് മേഖലകളില്‍ നിന്നാണ് സേനകള്‍ പിന്‍മാറിയത്. 2020ല്‍ ഗല്‍വാനിലുണ്ടായ ഏറ്റുമുട്ടലിനെതുടര്‍ന്നാണ് അതിര്‍ത്തിയില്‍ സംഘര്‍ഷം ഉടലെടുത്തത്. 2020 ന് മുന്‍പുള്ള നിലയിലേക്കാണ് സൈനികര്‍ പിന്‍മാറിയത്. ഏറ്റുമുട്ടലില്‍ ഇന്ത്യക്ക് ഇരുപതോളം സൈനികരെയാണ് നഷ്ടമായത്. ചൈനക്ക് 40 സൈനികരെ നഷ്ടമായെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും സ്ഥിരീകരണമുണ്ടായില്ല. റഷ്യയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിക്ക് തൊട്ടുമുന്‍പാണ് സൈനികരെ പിന്‍വലിക്കാന്‍ ധാരണയായത്. ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജന്‍പിംഗും ചര്‍ച്ചനടത്തിയിരുന്നു.അതിര്‍ത്തിയില്‍ സൈനിക വിന്യാസം കുറക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടരും.

Leave a Reply

spot_img

Related articles

ഹരിയാൻവി നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു

ഹരിയാൻവി നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹി (30) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഉത്തർപ്രദേശിലെ ബാലന്ദ്ഷഹറിൽ ജനിച്ച ദിവ്യാങ്ക,...

ഉത്തർപ്രദേശിലെ മിർസാപുരിൽ ട്രക്ക് അപകടത്തിൽ 11 മരണം

ഉത്തർപ്രദേശിലെ മിർസാപുരിൽ ട്രക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ 11 മരണം. നിയന്ത്രണം വിട്ട ട്രക്ക് സമീപത്തുള്ള വാഹനങ്ങളിൽ ഇടിച്ചാണ് അപകടമുണ്ടായത്. ട്രക്ക് ഡ്രൈവറുടെ നില...

ആക്രി വില്പനയിലൂടെ റെയില്‍വേ കഴിഞ്ഞ സാമ്പത്തികവർഷം നേടിയത് 6813.86 കോടി

ആക്രി വസ്തുക്കളുടെ വില്പനയിലൂടെ റെയില്‍വേ കഴിഞ്ഞ സാമ്പത്തികവർഷം നേടിയത് 6813.86 കോടി രൂപ. 6000 കോടി രൂപ എന്ന ലക്ഷ്യത്തെ മറികടന്നാണ് റെയില്‍വേയുടെ നേട്ടം.2024-...

തമിഴ്നാട്ടില്‍ പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങുകള്‍ ഇന്നു നടക്കും

തമിഴ്നാട് വിരുദുനഗറിലെ പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങുകള്‍ ഇന്നു നടക്കും.14 പേരുടെ മൃതദേഹങ്ങള്‍ ഇന്നലെ രാത്രിയോടെ ബന്ധുക്കള്‍ ഏറ്റുവാങ്ങി. ബാക്കിയുള്ള എട്ടുപേരുടെ...