അരവിന്ദ് കെജ്രിവാള്‍ നല്‍കിയ അപ്പീല്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

മദ്യനയ അഴിമതിക്കേസില്‍ ജാമ്യം നടപ്പാക്കുന്നത് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നല്‍കിയ അപ്പീല്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും.

ജസ്റ്റിസുമാരായ മനോജ് മിശ്ര, എസ് വിഎന്‍ ഭട്ടി എന്നിവര്‍ ഉള്‍പ്പെട്ട അവധിക്കാല ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

ദില്ലി ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചിന്റെ വിധി പകര്‍പ്പ് അഭിഭാഷകര്‍ ഇന്ന് സുപ്രിംകോടതിയില്‍ ഹാജരാക്കും.

ജാമ്യം നടപ്പാക്കുന്നത് തടഞ്ഞ ഹൈക്കോടതി വിധിയില്‍ അസ്വഭാവികതയുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം സുപ്രിംകോടതിയുടെ നിരീക്ഷണം.

ജാമ്യ ഉത്തരവ് പുറത്തിറങ്ങും മുന്‍പാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറകട്രേറ്റ് വിധിയെ ചോദ്യം ചെയ്തതെന്നാണ് അരവിന്ദ് കെജ്രിവാളിന്‍റെ അഭിഭാഷകന്റെ വാദം.

ജാമ്യ ഉത്തരവ് തടയാന്‍ ഹൈക്കോടതിക്ക് വാക്കാല്‍ ഉത്തരവ് നല്‍കാനാവില്ല.

കാരണങ്ങളില്ലാതെയാണ് ഹൈക്കോടതി ജാമ്യം നടപ്പാക്കുന്നത് തടഞ്ഞതെന്നുമായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ വാദം.

കള്ളപ്പണം തടയുന്ന നിയമത്തിലെ ഇരട്ട വ്യവസ്ഥ പാലിക്കാതെയാണ് വിചാരണ കോടതിയുടെ ഉത്തരവെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

Leave a Reply

spot_img

Related articles

ഗോവയില്‍ തിക്കിലും തിരക്കിലും പെട്ട് 7 മരണം

പനജി: ഗോവയിലെ ഷിർഗാവോ ഗ്രാമത്തിലെ ലൈരായ് ദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേർ കൊല്ലപ്പെടുകയും 50 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ശനിയാഴ്ച...

മുൻ കേന്ദ്രമന്ത്രി ഗിരിജാ വ്യാസ് അന്തരിച്ചു

രാജസ്ഥാനിലെ മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഗിരിജാ വ്യാസ് (79) അന്തരിച്ചു.വീട്ടില്‍വച്ച്‌ പൊള്ളലേറ്റ ഗിരിജാ വ്യാസ് അഹമ്മദാബാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 25-ാം വയസില്‍...

ഡൽഹിയിൽ കനത്ത മഴയെ തുടർന്ന് മരംകടപുഴകി വീണ് നാലുപേർ മരിച്ചു

ഡൽഹിയിൽ കനത്ത മഴയെ തുടർന്ന് മരംകടപുഴകി വീണ് നാലുപേർ മരിച്ചു.ദ്വാരകയിൽ വീടിന് മുകളിൽ മരം വീണ് അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ...

പഹല്‍ഗാം ഭീകരാക്രമണം; പിന്നിൽ ലഷ്‌കർ-ഇ-തൊയ്ബയുടെ മുഖ്യ കമാന്‍ഡര്‍ ഫാറൂഖ് അഹമ്മദിന് പങ്കുള്ളതായി എന്‍ഐഎ

പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിനു പിന്നിൽ ലഷ്‌കർ-ഇ-തൊയ്ബയുടെ മുഖ്യ കമാന്‍ഡര്‍ ഫാറൂഖ് അഹമ്മദിന്റെ പ്രവര്‍ത്തനശൃംഖലയ്ക്ക് നിര്‍ണായക പങ്കുള്ളതായി എന്‍ഐഎ വൃത്തങ്ങള്‍ സൂചന നല്‍കിയതായി റിപ്പോര്‍ട്ട്. കശ്മീരില്‍...