സര്‍വെ പൂര്‍ത്തിയായ ഭൂമിയുടെ കരം അടയ്ക്കാന്‍ നടപടി സ്വീകരിക്കും: റവന്യു മന്ത്രി

സര്‍വെ നടപടികള്‍ പൂര്‍ത്തിയായ ഭൂമിയുടെ കരം അടയ്ക്കാന്‍ യാതൊരു തടസവും പാടില്ലെന്ന് റവന്യു മന്ത്രി കെ രാജന്‍. റവന്യു വകുപ്പ് വിഷന്‍ ആന്‍ഡ് മിഷന്‍ 2021-26 ന്റെ ഭാഗമായി തിരുവനന്തപുരം ഐ.എല്‍.ഡി.എം ല്‍ ചേര്‍ന്ന പത്തനംതിട്ട, കാസര്‍ഗോഡ് ജില്ലകളുടെ നാലാമത് റവന്യു അസംബ്ലിയില്‍ എംഎല്‍എമാരുടെ അഭിപ്രായങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. സര്‍വെ പ്രകാരം ആധാരത്തില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ ഭൂമി ഉണ്ടെങ്കില്‍, അധികരിച്ച ഭൂമി സംബന്ധിച്ച് നിയമനിര്‍മാണം ആവശ്യമാണ്. എന്നാല്‍ കൈവശം ഉള്ള ഭൂമിയുടെ നികുതി വാങ്ങാതിരിക്കാന്‍ ഒരു തടസവും നിലനില്‍ക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു.
അസംബ്ലിയില്‍ രണ്ട് ജില്ലകളിലെയും മുഴുവന്‍ എംഎല്‍എമാരും പങ്കെടുത്തു. മലയോര മേഖലയിലെ പട്ടയ പ്രശ്നമാണ് പത്തനംതിട്ടയിലെ എംഎല്‍എമാരായ മന്ത്രി വീണാ ജോര്‍ജ്, അഡ്വ. കെ യു ജനീഷ്‌കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍ എന്നിവര്‍ പ്രധാനമായും ഉന്നയിച്ചത്. ജില്ലയ്ക്ക്  പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന ആവശ്യമുയര്‍ന്നു. ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍, സര്‍വെ ഡയറക്ടര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ യോഗം ചേര്‍ന്ന് അതത് സമയങ്ങളില്‍ പട്ടയപ്രശ്നത്തില്‍ ഇടപെടുമെന്ന് മന്ത്രി അറിയിച്ചു. ആവശ്യമായ ഘട്ടത്തില്‍ താന്‍ നേരിട്ടെത്തുമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. കയ്യേറ്റം ഒഴിപ്പിച്ച് രാക്ഷസന്‍ പാറയിലെ റവന്യു ഭൂമി അളന്ന് സംരക്ഷിക്കണമെന്ന ആവശ്യത്തിന് ടൂറിസം പദ്ധതി വരുന്നതോടെ പരിഹാരമാകുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ മറുപടി നല്‍കി.
കുമ്പഴ മലയോര മേഖലയില്‍ ഭൂമി സംബന്ധിച്ച രേഖകളില്ല. ഇത് കെഎസ്ഇബിയുടെ പ്രവര്‍ത്തനങ്ങളെ പോലും ബാധിക്കുന്നുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ് ചൂണ്ടിക്കാട്ടി. അടൂര്‍ മണ്ഡലത്തിലെയും ജില്ലയിലെയും പൊതു ആവശ്യങ്ങളും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉന്നയിച്ചു. പന്തളം റവന്യു ടവര്‍ നിര്‍മാണത്തിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഡിജിറ്റല്‍ റീ സര്‍വെ നടപടികളില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ സര്‍വെ സഭകള്‍ ചേരുന്നുണ്ടെന്ന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എയ്ക്ക് സര്‍വെ ഡയറക്ടര്‍ സിറാം സാംബശിവ റാവു മറുപടി നല്‍കി.

Leave a Reply

spot_img

Related articles

പരസ്പരം വായനക്കൂട്ടം കഥ-കവിത പുരസ്‌കാരം 2026-ന് രചനകൾ ക്ഷണിച്ചു

കോട്ടയം. പരസ്പരം മാസികയുടെ20-ാമത് എം.കെ.കുമാരൻ സ്മാരക കവിതാപുരസ്കാരത്തിനും11-ാമത് രവി ചൂനാടൻ സ്മാരക കഥാപുരസ്കാരത്തിനും രചനകൾ ക്ഷണിച്ചു. കവിത 32 വരികളിലും മിനികഥ 2 പേജിലും...

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കോംപ്ലക്സിലെ കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ദീർഘകാലമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍.തിരുവനന്തപുരം സ്വദേശി സുനിയെ കൊലപ്പെടുത്തിയ...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പിണറായി വിജയന്‍

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.സ്പീക്കര്‍ നല്‍കുന്ന കത്തില്‍ ഉപനേതാവായി നിര്‍ദ്ദേശിക്കുന്നത് സിപിഎം നേതാവിന്റെ പേരാകുമെന്നും അദ്ദേഹം...

കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം നാളെ ആഘോഷിക്കും

കോട്ടയം കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം ഞായറാഴ്ച ആഘോഷിക്കും.രാവിലെ 8 ന് നടക്കുന്ന വി കുർബ്ബാനക്ക് തിരുവല്ല ബൈബിൾ കോളേജ് പ്രിൻസിപ്പൽ...