ചിങ്ങത്തിലെ മൂന്ന് ദിവസങ്ങളിൽ ഗുരുവായൂരിൽ 1080 വിവാഹം

ചിങ്ങമാസത്തിലെ 3 ദിവസങ്ങളിലായി ഗുരുവായൂരിൽ 1080 വിവാഹങ്ങൾ ബുക്ക് ചെയ്തു കഴിഞ്ഞു. ഇതിൽ 23-ന് 422 വിവാഹങ്ങളും, 30-ന് 338 വിവാഹങ്ങളും, സെപ്റ്റംബർ 12-ന് 320 വിവാഹങ്ങളുമാണ് ബുക്ക് ചെയ്തിട്ടുള്ളത്. തലേന്നു വരെ ബുക്ക് ചെയ്യാമെന്നതിനാൽ വിവാഹങ്ങളുടെ എണ്ണം ഇനിയും കൂടാൻ സാധ്യതയുണ്ട്.വിവാഹസംഘങ്ങൾക്ക് സൗകര്യപ്രദമായി ചടങ്ങുകൾ നടത്തുന്നതിനായി ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. കളക്ടർ ശിവ സുരേന്ദ്രൻ യോഗത്തിൽ വിശദീകരണം നടത്തി. പുലർച്ചെ 4 മുതൽ 6 കല്യാണ മണ്ഡപങ്ങളിലും വിവാഹങ്ങൾ നടത്താവുന്നതാണ്. എല്ലാ മണ്ഡപങ്ങളിലും ആചാര്യന്മാരും ഒന്നിലധികം നാദസ്വരം സംഘങ്ങളും ഉണ്ടായിരിക്കും. കിഴക്കേ നടപ്പൂരിൽ വൺവേ സംവിധാനവും, ഒരു ദിശയിൽ മാത്രം ആളുകളെ കടത്തിവിടുന്ന രീതിയും ക്രമീകരിച്ചിട്ടുണ്ട്. വധൂവരന്മാർ ഉൾപ്പെടെ 24 പേർക്ക് മാത്രമാണ് മണ്ഡപത്തിലേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്. വിവാഹ സംഘം മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന് സമീപമുള്ള കൗണ്ടറിൽ നിന്നും ടോക്കൺ വാങ്ങേണ്ടതാണ്. ഇവർക്ക് പന്തലിൽ വിശ്രമിക്കാനുള്ള സൗകര്യമുണ്ടായിരിക്കും. താലി കെട്ട് സമയത്ത് ഇവർ മണ്ഡപത്തിൽ എത്തിച്ചേരേണ്ടതാണ്. വിവാഹം കഴിഞ്ഞവർ തെക്കേനട വഴി മടങ്ങിപ്പോകേണ്ടതാണ്. കൂടാതെ, ക്ഷേത്രത്തിൽ അടി പ്രദക്ഷിണവും ശയനപ്രദക്ഷിണവും അനുവദിക്കുന്നതല്ല.

Leave a Reply

spot_img

Related articles

ഇഡി റെയ്ഡിൽ ഭയപ്പെട്ട് ഓടില്ല; രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന് പി.എ. മുഹമ്മദ് റിയാസ്

ഇഡി റെയ്ഡിൽ നിയമവിരുദ്ധമായി ഒന്നും ലഭിച്ചിട്ടില്ലെന്നും മുൻ റെയ്ഡുകളിലും ഒന്നും കിട്ടിയിട്ടില്ലെന്നും എന്തിനും ഏത് അന്വേഷണത്തിനും തയ്യാറാണെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കി....

മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്: സമഗ്ര അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുന്നു

ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ് നടത്തിയ സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുന്നു. വിജിലൻസ് ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ടായിരിക്കുമെന്നാണ്...

തലസ്ഥാന നഗരം ഓണത്തിന് ഒരുങ്ങുന്നു: ഓണം ടൂറിസം വാരാഘോഷത്തിന് 24ന് തുടക്കം

കേരളത്തിന്റെ സാംസ്‌കാരിക തനിമയും ആഘോഷപ്പെരുമയും വിളിച്ചോതുന്ന ‘ഓണം ടൂറിസം വാരാഘോഷം ഈ മാസം 24 മുതൽ 30 വരെ തലസ്ഥാന നഗരിയിൽ വിപുലമായ രീതിയിൽ...

പാലാ നഗരസഭാ ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് ഇന്ന്

രാഷ്ട്രീയ നാടകങ്ങൾക്കിടെ പാലാ നഗരസഭാ ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് ഇന്ന്.കോൺഗ്രസ് വിമത മായാ രാഹുലും യുഡിഎഫ് സ്ഥാനാർഥി റിയ ബിനോ ചീരാംകുഴിയുമാണ് മത്സര രംഗത്തുള്ളത്.ചെയർപേഴ്സൺ സ്ഥാനത്തേക്ക്...