ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് അപകടം. 15ഓളം പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. അഗ്നിരക്ഷാസേന സ്ഥലത്തെത്തി. പ്ലാറ്റ്‌ഫോം 13, 14, 15 എന്നിവിടങ്ങളിലാണ് തിരക്ക് അനുഭവപ്പെട്ടത്. മഹാ കുംഭമേളയില്‍ പങ്കെടുക്കാനായിഎത്തിയ ഭക്തരായിരുന്നു ഭൂരിഭാഗവും. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണ് സ്വതന്ത്ര സേനാനി എക്സ്പ്രസും ഭുവനേശ്വര്‍ രാജധാനിയും വൈകിയതും പ്ലാറ്റ്‌ഫോമില്‍ ആളുകളുടെ എണ്ണം കൂടുന്നതിന് കാരണമായെന്നാണ് വിവരം. 1500ഓളം ജനറല്‍ ടിക്കറ്റുകള്‍ ആണ് സ്‌റ്റേഷനില്‍ വിറ്റത്. ഇതെല്ലാം തിരക്ക് നിയന്ത്രണാതീതമാക്കി