വല്ലപ്പുഴയില്‍ 15 കാരിയെ കാണാതായിട്ട് അഞ്ചു ദിവസം; പൊലീസ് പരിശോധന തുടരുന്നു

പാലക്കാട് വല്ലപ്പുഴയില്‍ 15 കാരിയെ കാണാതായിട്ട് അഞ്ചു ദിനം പിന്നിട്ടിട്ടും കുട്ടിയെ കണ്ടെത്താനാവാതെ പൊലീസ്. ഡിസംബർ 30 ന് വീട്ടില്‍ നിന്നും സ്കൂളിലേക്കിറങ്ങിയ ചൂരക്കോട് അബ്ദുല്‍ കരീമിൻറെ മകള്‍ ഷഹന ഷെറിനെ പിന്നീട് കാണാതാവുകയായിരുന്നു. കുട്ടിയെ കണ്ടെത്താൻ 36 അംഗ സംഘം അഞ്ചു ടീമുകളായി പരിശോധന തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കുട്ടിയെ കണ്ടെത്താനാവാത്തതില്‍ ആശങ്കയിലാണ് രക്ഷിതാക്കള്‍.

ഡിസംബ൪ 30ന് രാവിലെ ചൂരക്കോട്ടെ വീട്ടില്‍ നിന്നും ട്യൂഷൻ സെൻററിലേക്കിറങ്ങിയതായിരുന്നു ഷഹന ഷെറിൻ. ഒൻപതു മണിയോടെ ട്യൂഷൻ ക്ലാസ് വിട്ടു. ശേഷം ഒപ്പമുണ്ടായിരുന്ന കൂട്ടുകാരികളോട് ബന്ധുവീട്ടില്‍ പുസ്തകമെടുക്കാനെന്ന് പറഞ്ഞായിരുന്നു ഷഹന പോയത്. കൂട്ടുകാരികള്‍ക്ക് മുന്നില്‍ നിന്നു തന്നെ വസ്ത്രവും മാറി. സമയമായിട്ടും സ്കൂളിലെത്താതായതോടെ രക്ഷിതാക്കളെ സ്കൂള്‍ അധികൃത൪ വിവരമറിയിച്ചു. പിന്നാലെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....