പ്രാണ പ്രതിഷ്ഠയുടെ ഒന്നാം വാർഷികം 2025 ജനുവരി 11 ന്

അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയുടെ ഒന്നാം വാർഷികം 2025 ജനുവരി 11 ന് പൗഷ് ശുക്ല ദ്വാദശിയില്‍ ആഘോഷിക്കാൻ തീരുമാനം.ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ സുപ്രധാന യോഗത്തിന് ശേഷമാണ് പ്രഖ്യാപനം.2024 ജനുവരി 22-നാണ് അയോദ്ധ്യയില്‍ പ്രാണപ്രതിഷ്ഠ നടന്നത് . ഹിന്ദു കലണ്ടർ അനുസരിച്ച്‌ ആഘോഷങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനാണ് ട്രസ്റ്റിന്റെ തീരുമാനം. പുരോഹിതന്മാരുമായി വിപുലമായ കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറി ചമ്ബത് റായ് പറഞ്ഞു.“ഒന്നാം വാർഷികം 2025 ജനുവരി 11-ന് വരുന്ന പൗഷ് ശുക്ല ദ്വാദശിയില്‍ പ്രതിഷ്ഠാ ദ്വാദശിയായി ആഘോഷിക്കും. ഈ ആചാരം നമ്മുടെ പുരാതന പാരമ്ബര്യങ്ങളെ മാനിക്കുകയും ഭക്തരെ നമ്മുടെ സാംസ്കാരിക വേരുകളുമായി കൂടുതല്‍ ആഴത്തില്‍ ബന്ധിപ്പിക്കുകയും ചെയ്യുന്നു,” ചമ്ബത് റായ് പറഞ്ഞു.

Leave a Reply

spot_img

Related articles

മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണം; രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു

മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണങ്ങൾ. തമങ്ലോങ്, നോണി ജില്ലകളിലുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. കുക്കി വിഭാഗത്തിൽപ്പെട്ടവരാണ്...

മുഖത്ത് ബോംബിന്റെ അവശിഷ്ടവുമായി 33 വർഷം ജീവിച്ചയാൾക്ക് ആശ്വാസം

1993 മാർച്ച് 12-ന് മുംബൈ വർളിയിലെ പാസ്‌പോർട്ട് ഓഫീസിനു എതിർവശത്തുണ്ടായ ബോംബ് സ്ഫോടനത്തിൽ മുഖത്ത് തുളച്ചുകയറിയ ലോഹച്ചില്ല് 33 വർഷത്തിനു ശേഷം പുറത്തെടുത്തു. ഗുജറാത്ത്...

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി. വിമാനത്താവളത്തിൽ അദ്ദേഹത്തിന് പരമ്പരാഗത നൃത്തങ്ങളടക്കം ഉൾപ്പെടുത്തി ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. വാണിജ്യ സഹമന്ത്രി...

ഡൽഹിയിൽ മണിപ്പൂരി സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ

ഡൽഹിയിൽ വീടിനുപുറത്ത് ബഹളുണ്ടാക്കിയത് ചോദ്യം ചെയ്ത മണിപ്പൂർ സ്വദേശിയായ സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ.ന്യൂഡൽഹിയിലെ കിലോകാരി ഗ്രാമത്തിൽ വീടിനുപുറത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത...